പാടേ തകർന്ന്​ ചെർപ്പുളശ്ശേരി റോഡ്

പെരിന്തൽമണ്ണ: വർഷങ്ങളായി അറ്റകുറ്റപ്പണിയോ റീടാറിങ്ങോ നടക്കാത്തതിനാൽ പെരിന്തൽമണ്ണ-ചെർപ്പുളശേരി റോഡ്​ പാടേ തകർന്നു. ഓലിങ്കര, പാലോളിപറമ്പ് ഭാഗങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്​. രണ്ട്​ പ്രളയ കാലത്ത് റോഡ് തകർന്നെങ്കിലും അറ്റകുറ്റപ്പണി നടന്നില്ല. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോവുന്ന പാതയാണിത്. ചരക്കുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പലപ്പോഴും കുഴികളിൽ വീണ് അപകടമുണ്ടാവുന്നുണ്ട്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് നവീകരണം പുലാമന്തോൾ വരെ നടന്നുവരുന്നുണ്ട്. എന്നാൽ ഇതിൽനിന്ന് തിരിഞ്ഞ് പോവുന്ന പാതയാണ് മിക്കയിടത്തും തകർന്ന് കിടക്കുന്നത്. പെരിന്തൽമണ്ണ മണ്ഡലത്തിൽ വരുന്നതാണ് തകർന്നുകിടക്കുന്ന ഭാഗങ്ങളേറെയും. പടം mcpmna5 cherpulasseri rodile kuzhi വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ തകർന്ന പെരിന്തൽമണ്ണ-ചെർപ്പുളശേരി റോഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.