ലസാഗു ഓൺലൈൻ കോച്ചിങ് ആപ് ഫ്രാഞ്ചൈസികളെ തേടുന്നു

സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർഥികളെ കൈപിടിച്ചുയർത്തുന്നതിൽ ശ്രദ്ധയാകർഷിച്ച . അഞ്ച് ലക്ഷം ഉപഭോക്താക്കളുള്ള കമ്പനി കേരളത്തിലെ നിയമസഭ മണ്ഡലാടിസ്ഥാനത്തിലാണ് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നത്. ഓരോ പ്രദേശത്തും ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും കണ്ടെത്തി പരിചയപ്പെടുത്തുകയാണ് ദൗത്യം. കുറഞ്ഞ നിക്ഷേപത്തിൽ മികച്ച തൊഴിലവസരമാണിതെന്ന് ലസാഗു അധികൃതർ പറയുന്നു. പി.എസ്.സി, എസ്.എസ്.സി കോച്ചിങ്​, ട്യൂഷൻ ക്ലാസുകൾ, പവർ സ്കിൽ ക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് ലസാഗുവിലൂടെ ലഭ്യമാകുന്നത്. ആപ് വഴി നൽകുന്ന പി.എസ്.സി ക്ലാസുകളിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ യോഗ്യതയനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലം എന്നിങ്ങനെ വ്യത്യസ്ത പരിശീലനമാണ് നൽകുന്നത്. എസ്.എസ്.സി കോച്ചിങ്ങിൽ എം.ടി.എസ്, സി.എച്ച്.എസ്.എൽ, സി.ജി.എൽ, ജി.ഡി, സി.ഇ.ടി പരീക്ഷ പരിശീലനങ്ങളാണുള്ളത്. ആപ്പിന്റെ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ നൽകുന്ന എട്ടാം തരം മുതൽ +2 വരെയുള്ള കേരള ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വ്യക്തിഗത ട്യൂഷൻ ക്ലാസുകൾ, നീറ്റ്, ജെ.ഇ.ഇ, കീം പരീക്ഷ പരിശീലനങ്ങൾ എന്നിവയാണ് പവർ ട്യൂഷനിൽ ഉൾപ്പെടുന്നത്. കേരള ബോർഡ് റെക്കോഡഡ് ഹൈസ്കൂൾ ട്യൂഷനും ലഭ്യമാണ്. ഫ്രാഞ്ചൈസി പ്രവർത്തനം: 1. പ്രവർത്തന രീതി സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പനി നൽകും. ഓഫിസ് ഇൻറീരിയർ, ഫർണിഷിങ് ജോലികളും കമ്പനിയായിരിക്കും ചെയ്യുക. റിലേഷൻഷിപ് മാനേജറുടെ പിന്തുണയും ലഭ്യമാക്കും. പ്രാരംഭ, പീരിയോഡിക്കൽ ട്രെയിനിങ്ങും നൽകും. 200 സ്ക്വയർഫീറ്റ് എങ്കിലും വിസ്തൃതിയുള്ള ഓഫിസ് സ്പേസ് ഫ്രാഞ്ചൈസി നൽകണം. ഉദ്യോഗാർഥികളെ ഫ്രാഞ്ചൈസിക്ക് തെരഞ്ഞെടുക്കാം. കമ്പനി ട്രെയിനിങ് നൽകും. ഈ ജീവനക്കാരുടെ സഹായത്തോടെ ലസാഗുവിന്റെ കോഴ്സുകൾ ആവശ്യക്കാരിലെത്തിക്കുകയാണ് ഫ്രാഞ്ചൈസി ചെയ്യേണ്ടത്. 2. മാർക്കറ്റിങ്​ വിഭാഗത്തെ സഹായിക്കാനുള്ള കടമ മാത്രമാണ് ഫ്രാഞ്ചൈസി ഉടമക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539 113 114

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.