പ്രതിയുമായി തെളിവെടുത്തു വളാഞ്ചേരി: മൂന്നര പവൻ സ്വർണം കൈവശപ്പെടുത്തുന്നതിനായി കൊലപ്പെടുത്തിയ 21കാരി സുബീറ ഫർഹത്തിൻെറ ഷോൾഡർ ബാഗ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീറിൻെറ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. വ്യാഴാഴ്ച തെളിവെടുപ്പിനിടെ പ്രതി ചോറ്റൂർ വരിക്കോടൻ മുഹമ്മദ് അൻവറാണ് (38) കുഴിച്ചിട്ട ബാഗ് കണ്ടെടുത്തത്. കൊല ചെയ്തതിനു ശേഷം മൃതദേഹം മണ്ണിട്ട് മൂടിയ പറമ്പിൽനിന്ന് 300 മീറ്റർ അകലെ ചെങ്കൽ ക്വാറിയിലാണ് പ്രതി ബാഗ് കുഴിച്ചിട്ടത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ മൊബൈൽ ഫോൺ 200 മീറ്റർ അകലെ കുഴൽക്കിണറിലാണ് ഉപേക്ഷിച്ചത്. 500 മീറ്ററോളം താഴ്ചയുള്ള കുഴൽക്കിണറിൽനിന്ന് ഫോൺ വീണ്ടെടുക്കാതിരിക്കാൻ പിറകെ വലിയ കല്ലുകളും ഇട്ടു. കുഴൽക്കിണറിൽ കയർ ഇറക്കി നോക്കിയെങ്കിലും 30 മീറ്ററെത്തിയപ്പോഴേക്കും കല്ലിൽ തട്ടുകയായിരുന്നു. ഫോൺ വിശദ പരിശോധനക്ക് ശേഷമേ വീണ്ടെടുക്കാൻ ശ്രമിക്കൂവെന്ന് എസ്.എച്ച്.ഒ പറഞ്ഞു. കൃത്യം നടത്തുന്ന സമയത്ത് പ്രതി ധരിച്ച ലുങ്കിയും ടീഷർട്ടും തെളിവെടുപ്പിനിടെ അന്വേഷണസംഘം കണ്ടെടുത്തു. വീട്ടിൽ സൂക്ഷിച്ചാൽ പൊലീസ് നായ് വരുമെന്ന ഭീതിയിൽ വസ്ത്രങ്ങൾ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെടുത്തു. കേസിലെ നിര്‍ണായക തെളിവായ പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങളിൽ കുറച്ചു ഭാഗം വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിറ്റതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മുഴുവൻ സ്വർണവും കണ്ടെടുക്കാനാണ് പൊലീസ് ശ്രമം. ജോലി ചെയ്യുന്ന ഡൻെറൽ ക്ലിനിക്കിലേക്ക് പോവുന്നതിനിടെ മാർച്ച് 10നാണ് ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിൻെറ മകൾ സുബീറ ഫർഹത്ത് കൊല്ലപ്പെട്ടത്. കൊല ചെയ്തതിനു ശേഷം മൃതദേഹം യുവതിയുടെ വീടിന് സമീപമുള്ള പറമ്പിൽ പ്രതി ചാക്കിൽ കെട്ടി മണ്ണിട്ട് മൂടുകയായിരുന്നു. എസ്.ഐ കെ. പ്രമോദ്, എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ എ. ജയപ്രകാശ്, ഡിവൈ.എസ്.പി ക്രൈം സ്കോഡ് അംഗങ്ങളായ ടി.വി. രാജേഷ്, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോട്ടോ:mpg valanchery വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീറിൻെറ നേതൃത്വത്തിലുള്ള സംഘം പ്രതി മുഹമ്മദ് അൻവറിനെ മൊബൈൽ ഫോൺ ഉപേക്ഷിച്ച കുഴൽക്കിണറിനടുത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.