സുബീറ ഫർഹത്തി​െൻറ തിരോധാനം; ഒരു നൊമ്പരക്കാഴ്ച

സുബീറ ഫർഹത്തി​ൻെറ തിരോധാനം; ഒരു നൊമ്പരക്കാഴ്ച അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥ​ൻെറ ഫേസ്​ബുക്ക്​​ പോസ്​റ്റ്​ വളാഞ്ചേരി: കഞ്ഞിപ്പുരയിൽ യുവതിയെ ​െകാന്ന്​ കുഴിച്ചുമൂടിയ സംഭവത്തിന്​ തുമ്പുണ്ടാക്കിയ അന്വേഷണസംഘത്തിലെ വളാഞ്ചേരി ഇൻസ്പെക്ടർ പി.എം. ഷമീർ ത​ൻെറ അനുഭവം ഫേസ്​ബുക്കിൽ കുറിച്ചത്​ കണ്ണു നനയിപ്പിക്കുന്ന വരികൾ​. കുറിപ്പ്​ ഇങ്ങനെ: ''കഞ്ഞിപ്പുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവിസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവുമായ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിന്​ തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ട്​ കൊണ്ടുപോകാൻ കഴിഞ്ഞതുകൊണ്ടാണ് പൊലീസിനെതിരെ ഒരുവിധ ആക്ഷേപങ്ങളും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്. സുബീറ എന്ന പെൺകുട്ടി രാവിലെ ഒമ്പത് മണിക്ക് സാധാരണ പോകാറുള്ളതു പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം 40ാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസ്​ അന്വേഷണത്തി​ൻെറ ഭാഗമായി ശാസ്ത്രീയ പരിശോധനക്ക്, പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പൊലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല. സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടുകൂടിയാണ് പെറ്റമ്മ പൊലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പൊലീസുകാർ സ്​റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്​റ്റ്​, ഒരു ചെറിയ കുപ്പി വാസന പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽനിന്ന്​ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ ​െവച്ചു പുലർത്താൻ പറ്റൂ. ത​ൻെറ മകൾ മണ്ണിൽ അലിഞ്ഞുചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാവേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ''.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.