പൊന്നാനി: വിദ്യാർഥികളുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ. പൊന്നാനി താലൂക്കിലെ മാറഞ്ചേരി, പെരുമ്പടപ്പ് മേഖലകളിൽ വിദ്യാർഥികൾക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ പൊന്നാനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. പൊന്നാനി നഗരസഭ ഓഫിസിൽ അടിയന്തര യോഗം വിളിച്ചുചേർക്കുകയും തദ്ദേശ അധ്യക്ഷരിൽനിന്നും വിവിധ വകുപ്പ് മേധാവികളിൽനിന്നും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കോവിഡ് വ്യാപനമേഖലകളിൽ മൈക്രോ കണ്ടെയിൻമൻെറ് സോണുകൾ ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ കാണുന്നവർക്കായി അടിയന്തര പരിശോധനയും നടത്തും. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെയും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പ്രത്യേക കോവിഡ് പരിശോധന നടത്തും. ടർഫുകൾ ഉൾപ്പെടെയുള്ള വിനോദകേന്ദ്രങ്ങളെല്ലാം അടച്ചിടാനും നിർദേശം നൽകി. മാറഞ്ചേരി സ്കൂളിന് തൊട്ടടുത്ത ട്യൂഷൻ സൻെററിലെ വിദ്യാർഥികളെയും പരിശോധനക്ക് വിധേയമാക്കും. കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികളുൾപ്പെടെ ഈ ട്യൂഷൻ സൻെററിലും പഠിക്കുന്നുണ്ടെന്നതിൻെറ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തുക. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.