സ്ഥാനാർഥി പട്ടികയിൽ പ്രാതിനിധ്യം വേണം -ഐ.എൻ.ടി.യു.സി

കോട്ടക്കൽ: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിൽ ഐ.എൻ.ടി.യു.സിക്ക് പ്രാതിനിധ്യം വേണമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ജനപ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ ഐ.എൻ.ടി.യു.സിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ കോൺഗ്രസ് ചേർത്തുപിടിച്ച് മുന്നോട്ടുപോകണം. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.പി. ഫിറോസ്, പി.കെ. അനിൽകുമാർ, പി. ഗോപീകൃഷ്ണൻ, പി. സേതുമാധവൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.