മദ്യനിരോധനം: പ്രചാരണജാഥക്ക്​ സ്വീകരണം

ചങ്ങരംകുളം: മദ്യനിരോധനം രാഷ്​ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ആരംഭിച്ച സംസ്ഥാന വാഹന പ്രചാരണജാഥക്ക്‌ ജില്ല കവാടമായ ചങ്ങരംകുളത്ത്‌ പൗരസമിതി സ്വീരണം നൽകി. പൗരസമിതി ചെയർമാൻ പി.പി.എം. അഷ്റഫ്‌ ഉദ്ഘാടനം ചെയ്തു. ജില്ല മദ്യനിരോധന സമിതി ചെയർമാൻ അബ്​ദുൽ മജീദ്‌ മാടമ്പാട്ട്‌ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻമാരായ ഫാ. വർഗീസ്‌ മുഴുത്തേറ്റ്‌, ഡോ. വിൻസൻറ്​ മാളിയേക്കൽ, അലവിക്കുട്ടി ബാഖവി, സെബാസ്​റ്റ്യൻ കൊച്ചടിവാരം എന്നിവർക്ക്‌ ഹാരാർപ്പണം നൽകി. കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, നൗഫൽ സഅദി, വാരിയത്ത്‌ മുഹമ്മദലി, പി.പി. ഖാലിദ്‌, കെ. അനസ്‌, മുജീബ്‌ കോക്കൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ: mp prohibition of alcohol മദ്യനിരോധന വാഹനജാഥ പി.പി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.