നിയന്ത്രണം വിട്ട ലോറി വൈദ്യുതിത്തൂൺ ഇടിച്ച് തെറിപ്പിച്ചു

പൊന്നാനി: മണൽ കടത്തുകയായിരുന്ന ലോറി ഡി.വൈ.എസ്.പിയുടെ വാഹനംകണ്ട് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഇതോടെ, പൊന്നാനിയിൽ വൈദ്യുതി മുടങ്ങിയത് 15 മണിക്കൂറുകളോളം. മണൽ ലോറി പൊന്നാനി പൊലീസ് കസ്​റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തിരൂർ ഭാഗത്ത് നിന്നും അനധികൃതമായി മണലെടുത്ത് ചാവക്കാട്ടേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി റോഡരികിലെ ഇലക്ട്രിക് തൂൺ ഇടിച്ചു തെറിപ്പിച്ച് താഴ്ചയിലേക്ക് വീണത്. മണൽ കടത്തിനിടെ പൊന്നാനി ചമ്രവട്ടം ജങ്​ഷൻ ദേശീയ പാതയിൽ സ്പീക്കറുടെ ക്യാമ്പ് ഓഫിസിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഈ സമയം പൊന്നാനിയിലെ സാന്ത്വന സ്പർശം അദാലത്തി​ൻെറ കാര്യങ്ങൾ വിലയിരുത്താൻ എത്തിയ ഡിവൈ.എസ്.പിയുടെ വാഹനം കണ്ട് ലോറി നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ വൈദ്യുതിത്തൂൺ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് പുതിയ പോസ്​റ്റ്​ സ്ഥാപിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അമിത വേഗതക്കും അപകടം സൃഷ്​ടിച്ചതിനും പൊന്നാനി പൊലീസ് കേസെടുത്തു. Photo: അപകടം വിതച്ച മണൽ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.