മാറഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും തൃശൂർ ജില്ല അതിർത്തിയിലെ പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ കർശനമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിച്ചു. ഇതിൻെറ ഭാഗമായി രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ ആശാവർക്കർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും സർവേ നടത്തും. സർവേയിൽ രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തുന്നവർക്ക് പരിശോധന നടത്തും. കൂടാതെ വാർഡ്തല ആർ.ആർ.ടികൾ വിളിച്ചു ചേർക്കുകയും ചെയ്തു. ക്വാറൻറീൻ സൻെറർ ഉൾപ്പെടെയുള്ളവയുടെ മേൽനോട്ടം ആർ.ആർ.ടികൾ വഴി നടത്താനാണ് തീരുമാനം. നിലവിൽ മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകൾ, മാറഞ്ചേരിയിലെ ട്യൂഷൻ സൻെററുകൾ എന്നിവ അടച്ചിടും. സമീപത്തെ വെളിയങ്കോട്, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്തിയ ശേഷം ഇവ പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. മേഖലയിലെ 15ഓളം ടർഫുകളിൽ വിദ്യാർഥികളുൾപ്പെടെ കളിച്ചിരുന്നതിനാലാണ് താലൂക്കിലെ മുഴുവൻ ടർഫുകളും അടച്ചിടാൻ തീരുമാനിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകളും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.