വളാഞ്ചേരി: ലഹരിമുക്ത ജില്ല പദ്ധതിയുടെ പ്രവർത്തനത്തിൻെറ ഭാഗമായി മുഴുവൻ മണ്ഡലങ്ങളിലും കൺവെൻഷൻ സംഘടിപ്പിക്കാൻ ലഹരിനിർമാർജന സമിതി മലപ്പുറം വെസ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. എൽ. എൻ.എസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.എം.കെ. കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.കെ.എം. ബാപ്പുഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞി കോമു മാസ്റ്റർ, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ, യുവജന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് ടി.പി.എം. മുഹ്സിൻ ബാബു, ഷാനവാസ് തുറക്കൽ, കമ്മുക്കുട്ടി താനൂർ, കെ.എം. അസൈനാർ, അബ്ദുൽ വഹാബ് തിരൂരങ്ങാടി, പച്ചീരി ഫാറൂഖ് പെരിന്തൽമണ്ണ, ആബിദ്അലി തിരൂർ, നവാസ് തിരൂർ, ലുക്മാൻ താനൂർ, കെ.ടി.എ. ലത്തീഫ്, ഒതളൂർ ഖദീജ, മൂത്തേടത്ത് സുലൈഖ, വി.പി. ശരീഫ ബഷീർ, സി. കോയ, പി.എസ്.എ. തങ്ങൾ, ജമാൽ പരവക്കൽ, അയ്യൂബ് ആലുക്കൽ, അഷ്റഫ് പറമ്പയിൽ, ടി. ഉമ്മർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.