ട്രൻറ്​ ലീഡേഴ്സ് സമ്മിറ്റ് സമാപിച്ചു

തിരുനാവായ: വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പാക്കുന്നതി​ൻെറ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വെസ്​റ്റ്​ ജില്ല ട്രൻറ്​ സമിതി സംഘടിപ്പിച്ച പ്രോഗ്രസ്സ് 2021 ലീഡേഴ്സ് സമ്മിറ്റ് സമാപിച്ചു. ജില്ല പ്രസിഡൻറ്​ അബ്​ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രൻറ് ജില്ല സെക്രട്ടറി റഊഫ് മാസ്​റ്റർ കാച്ചടിപ്പാറ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൺവീനർ ശാഫി മാസ്​റ്റർ ആട്ടിരി മുഖ്യാതിഥിയായി. മുത്വീഹുൽ ഹഖ് ഫൈസി വിഷയാവതരണവും സാജിർ കൂരിയാട് പദ്ധതി അവതരണവും നടത്തി. ജില്ല സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, സൽമാൻ കരിമ്പനക്കൽ, ഫവാസ് ദാരിമി, ഡോ. അബ്​ദുല്ല, അമീർ ചെമ്പ്ര, റാഷിദ് എടക്കുളം, സുഹൈൽ പാറക്കടവ്, ജാഫർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.