വൈരങ്കോട്: തരിശായി കിടന്ന വയൽ ലോക്ഡൗൺ കാലത്ത് കൃഷിക്കുപയോഗിക്കാനും അന്യംനിന്നു പോകുന്ന കൃഷി രീതികൾ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കാനും സാധിച്ച സന്തോഷത്തിൽ വൈരങ്കോട് അമരിയിൽ കുടുംബം. ട്രഷറി ഉദ്യോഗസ്ഥനായിരുന്ന അമരിയിൽ വീരാൻ, മകൻ ഹയർ സെക്കൻഡറി അധ്യാപകൻ കുത്ബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബാംഗങ്ങൾ ചേർന്ന് നെൽകൃഷി നടത്തിയത്. അര ഏക്കറോളം സ്ഥലത്താണ് പൊൻമണി വിത്ത് നട്ടത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു കൊയ്ത്തുൽസവം. വി. കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അമരിയിൽ കുടുംബാംഗങ്ങളായ അലി ബാവ, മുയ്തീൻ, ബക്കർ, സഫിയ, റാബിയ, കദീജ, ഫിദ എന്നിവർ നേതൃത്വം നൽകി. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കൊയ്ത്തുൽസവം സമാപിച്ചത്. ഡൽഹിയിലെ എയിംസിൽ എം.ഡിക്ക് പഠിക്കുന്ന ഡോ. ആദില, ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളജിലെ ബി.എച്ച്.എം.എസ് നാലാം വർഷ വിദ്യാർഥിനി ദിയാന, പി.കെ. ദാസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് ജാസിം തുടങ്ങിയ കുടുംബാംഗങ്ങൾ നെൽകൃഷിയുടെ പ്രായോഗിക പരിശീലനം നേടി. Pho to . വൈരങ്കോട് അമരിയിൽ കുടുംബത്തിൻെറ കൊയ്ത്തുത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.