തിരൂർ: ജില്ല സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ ജില്ലയിലെ 10 സ്ഥലങ്ങളിലായി 13 വയസിൽ താഴെയുള്ള കുട്ടികൾക്കായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സ്പോർട്സ് ടാലൻറ് ഹണ്ടിൻെറ സെലക്ഷൻ ക്യാമ്പിന് തിരൂരിൽ തുടക്കമായി. ഫുട്ബാൾ, വോളിബാൾ, വെയ്റ്റ് ലിഫ്റ്റിങ്, ബാസ്ക്കറ്റ് ബാൾ, കനോയ് ആൻഡ് കായക്കിങ്, കൊക്കോ, കബഡി എന്നിവയിലാണ് പരിശീലനം. നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ആഷിക്ക് കൈനിക്കര അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഋഷികേശ്, തിരൂർ എം.വി.ഐ ടി. ആരിഫ് മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ കെ. അബൂബക്കർ, പി.പി. അബ്ദുറഹ്മാൻ, സലാം പി. ലില്ലി, കെ. മൊയ്തീൻകുട്ടി, ജില്ല കോച്ച് ബിനോയ് സി. ജയിംസ് എന്നിവർ സംസാരിച്ചു. mw udgadanam ramankutty സ്പോർട്സ് ടാലൻറ് ഹണ്ടിൻെറ സെലക്ഷൻ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.