സംസ്ഥാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ സർക്കാർ വഞ്ചിച്ചു -രമേശ് ചെന്നിത്തല

കൊല്ലങ്കോട്: അനധികൃത നിയമനങ്ങൾ നടത്തി സംസ്ഥാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വഞ്ചിക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക്​ നെന്മാറ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും. എംപിമാരായിരുന്നവരെ ജനങ്ങൾ തോൽപിച്ചതു കൊണ്ടാണോ ഭാര്യമാർക്ക് അനധികൃതമായി ജോലി കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസിനെ തകർക്കലാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപിക്കാൻ ഇരുവരും കൈകോർക്കുന്ന സ്ഥിതിയാണു സംസ്ഥാനത്തുള്ളത്. പാവപ്പെട്ടവർക്കു കൊടുത്ത കിറ്റിനുള്ള തുണി സഞ്ചിയിൽ വരെ കമ്മിഷനടിച്ച സർക്കാരാണു സംസ്ഥാനം ഭരിക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് സർക്കാരിനെ ജനം വെറുക്കുന്നു. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ഒരു മാറ്റം ഉണ്ടാകണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ട്. കെപിസിസി നിർവാഹക സമിതി അംഗം കെ.എ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐശ്വര്യ കേരള യാത്ര കോഓർഡിനേറ്റർ വി.ഡി.സതീശൻ എംഎൽഎ, സിഎംപി സംസ്ഥാന ജന.സെക്രട്ടറി സി.പി.ജോൺ, ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം എം.എസ്. അനിൽകുമാർ, മുസ്ലീംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.എസ്.ഹംസ, ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ക ദേശീയ സെക്രട്ടറി രമ്യാ ഹരിദാസ് എം പി, സി.പി.ജോൺ, ബി.ആർ.എം.ഷഫീർ, കെ.ജി.എൽദോ, എ.രാമസ്വാമി, പി.ഹരിഗോവിന്ദൻ,എം.പത്മഗിരീശൻ, പി.മാധവൻ,വി.ഡി.സതീശൻ, സി.ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ,സുനിൽ അന്തിക്കാട്,കെ.സി.പ്രീത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.