രാഹുൽ ഗാന്ധിയെത്തി; തെരഞ്ഞെടുപ്പ്​ മുന്നൊരുക്കം ചർച്ച ചെയ്​തു

കരിപ്പൂർ: രണ്ടു​ ദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ്​, മുസ്​ലിം ലീഗ്​ നേതാക്കൾ കരിപ്പൂർ വിമാനത്താവളത്തിൽ കൂടിക്കാഴ്​ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പി​ൻെറ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്​തതായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ബുധനാഴ്​ച രാവിലെ 11ഓടെ ഡൽഹിയിൽനിന്ന്​ പ്രത്യേക വിമാനത്തിലെത്തിയ രാഹുലിനെ എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, എം.എം. ഹസൻ, ലീഗ്​ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ​ഇ.ടി. മുഹമ്മദ്​ ബഷീർ, പി.വി. അബ്​ദുൽ വഹാബ്​, ടി.വി. ​ഇബ്രാഹീം എം.എൽ.എ, കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ്​, ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ്​ തുടങ്ങിയവർ സ്വീകരിച്ചു. വയനാട്​ മണ്ഡലത്തി​ലെ വിവിധ പരിപാടികളിൽ പ​ങ്കെടുക്കുന്നതി​ൻെറ ഭാഗമായാണ്​ രാഹുൽ കേരളത്തിലെത്തിയത്​. കരിപ്പൂരിൽനിന്ന്​ കാർ മാർഗം മലപ്പുറം ജില്ലയിലെ ആദ്യവേദിയായ വണ്ടൂരിലേക്ക്​ തിരിച്ചു. നിലമ്പൂരിലും വണ്ടൂരിലുമുള്ള പരിപാടികളിൽ സംബന്ധിച്ച​ശേഷം വൈകീട്ടോടെ കൽപറ്റയിലേക്ക്​​ തിരിച്ചു​. വ്യാഴാഴ്​ച വയനാട്​ ജില്ലയിൽ വിവിധ ചടങ്ങുകളിൽ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.