പി.വി. അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

നിലമ്പൂര്‍: പി.വി. അന്‍വർ എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച്​ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നൽകി. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ്​ മൂര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനുവാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് വിവരമില്ലെന്നും നിയമസഭ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.