അതിനിയന്ത്രണം ഏർപ്പെടുത്തുന്നതായി പരാതി

ഒല്ലൂർ: ജില്ല ഭരണകൂടത്തി​ൻെറ നിർദേശമില്ലാതെ പടവരാട് ഡിവിഷനിൽ പൊലീസ് . ഇത് ചോദ്യം ചെയ്യുന്ന കടക്കാരുടെ പേരിൽ പൊലീസ് അനാവശ്യ കേസുകൾ എടുക്കുന്നതായും വ്യാപാരികൾ പരാതിപ്പെട്ടു. ഒരുമാസത്തോളമായി കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. സമീപ ഡിവിഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴെല്ലാം അവശ്യവസ്തുക്കളുടെ വിൽപ്പനക്ക് തടസ്സമുണ്ടാകാറില്ല. എന്നാൽ പടവരാട് മാത്രം ക്രിട്ടിക്കൽ സോൺ എന്ന സമീപനമെന്നും വ്യാപാരി പ്രതിനിധികൾ പറഞ്ഞു. ജില്ല ഭരണകൂടം നിർദേശിക്കുന്ന മുറക്കാണ് പടവരാട് നിയന്ത്രണം ഏർപ്പെടുത്താറുള്ളതെന്ന് ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.