ഒരു മാസത്തിനിടയിൽ ഏഴാമത്തെ ഓൺലൈൻ കൗൺസിൽ യോഗം ചേർന്ന് കോർപ്പറേഷൻ

ഒരു മാസത്തിനിടയിൽ ഏഴാമത്തെ ഓൺലൈൻ കൗൺസിൽ യോഗം ചേർന്ന് കോർപറേഷൻ ഇന്‍സിനറേറ്റര്‍, സി.സി.ടി.വി കാമറകള്‍ ഉദ്ഘാടനം ഇന്ന് തൃശൂര്‍: നഗരത്തിൽ പൊലീസി​ൻെറ സഹകരണത്തോടെ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മന്ത്രി വി.എസ്. സുനില്‍കുമാറി​ൻെറ അധ്യക്ഷതയില്‍ മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അഞ്ചുകോടി മുടക്കിയാണ് സ്ഥാപിക്കുന്നത്. നഗരത്തി​ൻെറ ഏതു കേന്ദ്രത്തിലേയും സംഭവവികാസങ്ങള്‍ പൊലീസിന്​ എളുപ്പത്തില്‍ നിരീക്ഷിക്കാനാകും. കുറ്റകൃത്യങ്ങള്‍ തടയാനാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ മകന്‍ ഫ്രാങ്ക് ആൻറണിയുടെ ഓര്‍മക്കായി പിതാവ് ആൻറണി പാറേക്കാട്ടില്‍ ഒരുകോടി രൂപ ചെലവിട്ട് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതി​ൻെറ നിര്‍മാണ ഉദ്ഘാടനവും നടക്കും. ഉച്ചക്ക്​ 2.30ന് ശക്തന്‍ നഗറില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്ത് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 32 അജണ്ടകൾക്ക് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം അനുമതി നൽകി. ഓൺലൈനിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങൾ അജണ്ടയിൽ വോട്ടിങ്ങും യോഗത്തിനിടയിൽ കൊണ്ടുവന്ന സപ്ലിമൻെററി അജണ്ട അനുവദിക്കാനാകില്ലെന്നും ആവശ്യപ്പെ​െട്ടങ്കിലും മേയർ ഇത് തള്ളി. കോർപറേഷൻ കൗൺസിൽ ഹാളിലിരുന്ന് അംഗങ്ങൾ യോഗത്തിൽ ഓൺലൈനിൽ പങ്കെടുത്തതും ശ്രദ്ധേയമായി. ഒരു മാസത്തിനിടയിലെ ഏഴാമത്തെ ഓൺലൈൻ യോഗമാണ് ചൊവ്വാഴ്ച ചേർന്നത്. നഗരത്തിൽ 144 പ്രഖ്യാപിച്ചതിനാൽ അഞ്ചിലധികം പേർ ഒത്തുചേരുന്നത് നിയമവിരുദ്ധമായിരിക്കെ കൗൺസിൽ ഹാളിൽ 17 അംഗങ്ങൾ ഒത്തുചേർന്നതിനെതിരെ നിയമ നടപടിയെടുക്കണമെന്ന് രാജൻ പല്ലൻ ആവശ്യപ്പെട്ടു. ഒരംഗം ആവശ്യപ്പെട്ടാൽ പോലും സപ്ലിമൻെററി അജണ്ട ചർച്ചക്ക് എടുക്കാനാവില്ലെന്നിരിക്കെ, കോൺഗ്രസ് അംഗം ടി.ആർ. സന്തോഷ് നേരിട്ട് കൗൺസിൽ ഹാളിൽ എത്തി ആവശ്യം വീണ്ടും ഉന്നയി​ച്ചെങ്കിലും മേയർ വഴങ്ങാതെ സപ്ലിമൻെററി അജണ്ടയും പാസായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് രാജൻ ജെ. പല്ലൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.