കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി കർഷകർ

പാവറട്ടി: വാകയിലെ പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. വാക, പറക്കാട്, കാക്ക തിരുത്ത്, കുണ്ടുപടം, ബ്രാലായി പാടശേഖരങ്ങളിലാണ് ഇവ ശല്യമായിരിക്കുന്നത്. വിതച്ച നെല്ലും ഞാറും പന്നി കൂട്ടമിറങ്ങി കുത്തി ഇളക്കി നശിപ്പിക്കുകയാണ്. ഇവയെ തുരത്താൻ മാർഗമന്വേഷിച്ച് പരക്കം പായുകയാണ് കർഷകർ. പലരും വയലുകൾക്ക് ചുറ്റും പല നിറത്തിലുള്ള സാരികൾ ഉൾപ്പെടെയുള്ള തുണികളും മറ്റും ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. എന്നാൽ ഇത് തകർത്തും പാടങ്ങളിലിറങ്ങി പന്നികൾ നാശം വിതക്കുകയാണ്. ഉടൻ പരിഹാരം കണ്ടി​െല്ലങ്കിൽ വൻ നഷ്​ടമാണ് കർഷകർക്കുണ്ടാകുകയെന്ന് കർഷകരായ പ്രജേഷ് വാക, ഗോപി വട്ടേക്കാട്ട് എന്നിവർ പറഞ്ഞു. Photo: pvty kattupanni കാട്ടുപന്നികൾ നെൽകൃഷി നശിപ്പിക്കാതിരിക്കാൻ എളവള്ളി വാക പാടശേഖരത്തിൽ വർണതുണികളും തകരവും ഉപയോഗിച്ച് കൃഷി മറച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.