കർശന ഉപാധികളോടെ കുന്നംകുളത്ത് ഇന്നുമുതൽ കടകൾ തുറക്കും

കുന്നംകുളം സ്​​റ്റേഷൻ പരിധിയിൽ കോവിഡ് ബാധിച്ച് 27 പേർ ഇതിനകം മരിച്ചു കുന്നംകുളം: ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും കർശന ഉപാധികളോടെ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിപ്പിക്കാമെന്ന് ജില്ല കലക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏ​​ഴുവരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. കലക്ടറുടെ നിർദേശ പ്രകാരം ചൊവ്വാഴ്ച നഗരസഭയിൽ താലൂക്ക്, നഗരസഭ, ഗവ. ആശുപത്രി, പൊലീസ്, കച്ചവട സംഘടന പ്രതിനിധികളുടെ യോഗത്തിൽ ബുധനാഴ്ച മുതൽ നഗരത്തിൽ നടപ്പാക്കേണ്ട നടപടിക്രമങ്ങൾ തീരുമാനിച്ചു. ചൊവ്വാഴ്ച ചില വാർഡുകളിൽ കണ്ടെയ്ൻമൻെറ്​ സോൺ നിയന്ത്രണം ഒഴിവാക്കിയതോടെ നഗരത്തിലെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാര സംഘടന പ്രതിനിധികൾ നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കടകൾ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ കലക്ടർ ഉത്തരവിട്ടത്. നാലു സ്‌ക്വാഡുകളെ കോവിഡ് ചട്ടലംഘനം കണ്ടെത്താൻ ചുമതലപ്പെടുത്തി. സെക്ടറൽ മജിസ്‌ട്രേറ്റി​ൻെറ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, നഗരസഭ ആരോഗ്യ വിഭാഗം-താലൂക്ക് ആശുപത്രി വിഭാഗം സ്‌ക്വാഡുകൾ, പൊലീസ് സ്‌ക്വാഡ്, കച്ചവട സംഘടന പ്രതിനിധികളുടെ സ്‌ക്വാഡ് എന്നിവയാണിവ. ഇതേവരെ കുന്നംകുളം സ്​റ്റേഷൻ പരിധിയിൽ 27 കോവിഡ് മരണങ്ങൾ സംഭവിച്ചതായും വരും ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നും യോഗം നിർദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നഗരസഭയിൽ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എ.ടി.എമ്മുകളിലും സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറുകളും കടയുടമകൾ രേഖയായി സൂക്ഷിക്കണം. കടകളിലെ ജീവനക്കാർ മാസ്‌ക് ധരിച്ചില്ലെങ്കിൽ കടകൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ എടുക്കും. ഹോട്ടലുകളിൽ രാത്രി ഏഴിനുശേഷം ഓൺലൈൻ പാർസൽ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് പരിശോധന കർശനമാക്കും. കർശന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നഗരം വീണ്ടും അടച്ചുപൂട്ടും. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടിയാലും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ തെറ്റിച്ചാലും പൊതുജനങ്ങൾക്ക് 9400063428 എന്ന വാട്ട്‌സ് ആപ് നമ്പറിൽ അറിയിക്കാമെന്നും യോഗത്തിൽ ധാരണയായി. നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, തഹസിൽദാർ പി.എസ്. ജീവ, എ.സി.പി ടി.എസ്. സിനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.വി. മണികണ്ഠൻ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, വ്യാപാര സംഘടന പ്രതിനിധി കെ.പി. സാക്‌സൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.