--തദ്ദേശീയം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്-

-തദ്ദേശീയം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്- 'പാല'ത്തിൽ ഹാട്രിക്കടിക്കുമോ പുഴക്കൽ തൃശൂർ: ഭരണപക്ഷവും പ്രതിപക്ഷവും തുല്യശക്തികളായ പുഴക്കൽ ഇത്തവണ കാത്തിരിക്കുന്നത് പുതിയ ചരിത്രത്തിനാണ്. തുടർച്ചയായി രണ്ട് തവണ ഭരണം പൂർത്തിയാക്കുന്ന യു.ഡി.എഫ് വിജയം ആവർത്തിച്ച് ഹാട്രിക്ക് നേട്ടമുണ്ടാക്കുമോ, യു.ഡി.എഫി​ൻെറ ആ മോഹം ഇടതുമുന്നണി തല്ലിക്കെടുത്തുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനാണ്​ നാട്ടുകാർ കാത്തിരിക്കുന്നത്​. അടാട്ട്, അവണൂർ, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ, കൈപ്പറമ്പ് പഞ്ചായത്തുകളാണ് പുഴക്കൽ ബ്ലോക്കി​ൻെറ പരിധി. കാർഷിക മേഖലയും പരമ്പരാഗത വ്യവസായ മേഖലകളുമടങ്ങുന്നതാണ് ബ്ലോക്ക് പ്രദേശം. അടാട്ടും കോലഴിയുമൊഴികെയുള്ള പഞ്ചായത്തുകളെല്ലാം ഇടതുമുന്നണിയാണ് ഭരിക്കുന്നത്. അടാട്ട് പഞ്ചായത്തിൽ മൂന്ന്​, തോളൂരിൽ രണ്ട്, അവണൂരിൽ രണ്ട്, കൈപ്പറമ്പിൽ രണ്ട്, കോലഴി രണ്ട്, മുളങ്കുന്നത്തുകാവ് രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്ത് തലങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം. അടാട്ട്, അവണൂർ, ചൂലിശേരി, എടക്കളത്തൂർ, കൈപ്പറമ്പ്, കോലഴി, കുന്നത്തുപീടിക, മുളങ്കുന്നത്തുകാവ്, മുതുവറ, പറപ്പൂർ, പേരാമംഗലം, പൂമല, പുറനാട്ടുകര എന്നിവയാണ്​ ബ്ലോക്കിലെ ഡിവിഷനുകൾ. 13അംഗങ്ങളിൽ കോൺഗ്രസിനും സി.പി.എമ്മിനും ആറ് വീതവും കേരള കോൺഗ്രസ് എമ്മിന് ഒരുഅംഗവുമാണ്. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ട് വർഷം കോൺഗ്രസിലെ ലൈജു സി. എടക്കളത്തൂരും പിന്നീട് രണ്ട് വർഷം ബിജു വർഗീസും അവസാന വർഷം കേരള കോൺഗ്രസിലെ സി.വി. കുര്യാക്കോസുമാണ് പ്രസിഡൻറ്​ പദവിയിലെത്തിയത്. തെരഞ്ഞെടുപ്പിൽ നിർണായകമാവുക പഞ്ചായത്ത് തലത്തിെല സ്വാധീനം തന്നെയാവുമെങ്കിലും രാഷ്​ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട പുഴക്കൽ പാലവും വിഷയമാവും. ഒറ്റ വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലവും പുഴക്കലിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ടൈൽ വിരിച്ചതും അനിൽ അക്കര എം.എൽ.എയുടെ ക്രെഡിറ്റിലേക്കോ സർക്കാറിനോ ലഭിക്കുകയെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടറിയാം. പുഴക്കൽ പാലം തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഇപ്പോഴും പുഴക്കൽ ബ്ലോക്കി​ൻെറ ആസ്ഥാനമായ അടാട്ട് ആളുന്ന ചർച്ചയാണ്. ഇതോടൊപ്പം ലൈഫ് മിഷൻ ക്രമക്കേട് വിഷയവും ബ്ലോക്ക് പഞ്ചായത്തി​ൻെറ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ആരോപണ-പ്രത്യാരോപണങ്ങളേക്കാൾ മുന്നിലുണ്ടാവും. കക്ഷി നില: കോൺഗ്രസ് -ആറ് സി.പി.എം -ആറ് കേരള കോൺഗ്രസ് എം -ഒന്ന് ---------- മാതൃകാ പദ്ധതികൾ കാഴ്ചവെച്ചു -സി.വി. കുര്യാക്കോസ് (പ്രസിഡൻറ്​) *നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്താൻ ലക്ഷ്യമിട്ട് ഡയാലിസിസ് സൻെറർ തുടങ്ങിയ സംസ്ഥാന​ത്തെ ആദ്യ ബ്ലോക്ക് *സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ ബ്ലോക്ക്​ *ജില്ല പഞ്ചായത്തി​ൻെറ അർബുദ രോഗ ചികിത്സ പദ്ധതിയായ 'കാൻ തൃശൂരി'ന് മാതൃകയായ കാൻസർ ഡിറ്റക്ഷൻ പദ്ധതി നടപ്പാക്കിയ ബ്ലോക്ക്​ *വയോജനങ്ങൾക്ക് യോഗാ കേന്ദ്രങ്ങൾ *വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാദ്യോപകരണങ്ങളും വായനശാലകൾക്ക് പ്രോജക്ടറുകളും *56 കുടിവെള്ള പദ്ധതികൾ; എല്ലാ പാടശേഖരങ്ങൾക്കും മോട്ടോർ *ലൈഫ് പദ്ധതിയിൽ ആദ്യം വീട് നിർമാണം പൂർത്തിയാക്കിയതിന് സർക്കാരി​ൻെറ പ്രത്യേക പുരസ്കാരം ----------- പദവി മാറ്റങ്ങൾ വികസനം മുരടിപ്പിച്ചു -പി.കെ. പുഷ്പാകരൻ, പ്രതിപക്ഷ കക്ഷി നേതാവ് *വർഷംതോറും ആചാരം പോലെ പദവികളിലെ മാറ്റം വികസനം മുരടിപ്പിച്ചു *സാധാരണത്തേതിൽ കവിഞ്ഞ ഒരു പ്രവർത്തനവും ഉണ്ടായില്ല *വലിയ പദ്ധതികളെന്നും സംസ്ഥാനത്ത് ആദ്യത്തേതുമെന്നും പ്രചാരണം മാത്രം *പ്രതിപക്ഷം തടസ്സപ്പെടുത്തിയത് മൂലം ഒരു പദ്ധതിയും മുടങ്ങിയിട്ടില്ല; എന്നിട്ടും എടുത്തു കാട്ടാൻ വികസനമില്ല -------- പടങ്ങൾ- സി.വി. കുര്യാക്കോസ്- പ്രസിഡൻറ്​ പി.കെ. പുഷ്പാകരൻ (പ്രതിപക്ഷ കക്ഷി നേതാവ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.