കോട്ടക്കൽ സീത വധം: പ്രതി കുറ്റക്കാരൻ

ശിക്ഷ ഒമ്പതിന് മഞ്ചേരി: കോട്ടക്കലിൽ വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശി പാലപ്പുറ വീട്ടിൽ അബ്​ദുൽ സലാമിനെയാണ് (38) കുറ്റക്കാരനായി മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്​. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പ​ൻെറ ഭാര്യ സീതയാണ് (80) കൊല്ലപ്പെട്ടത്. ശിക്ഷ ഒമ്പതിന് വിധിക്കും. 2013 ഒക്ടോബർ 15നായിരുന്നു സംഭവം. വീടി​ൻെറ ജനലഴികൾ മുറിച്ചുമാറ്റി അകത്തുകയറി ആഭരണം കവരുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് തെളിഞ്ഞത്. 54 സാക്ഷികളിൽ 42 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.