BLURB: സിമൻറ് യാര്‍ഡിൻെറ പൊടിശല്യത്തിന് ശാശ്വത പരിഹരമാകുന്നു തിരുനാവായ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് കേന്ദ്രസർക്കാർ സ്ഥാപിച്ച സിമൻറ് യാര്‍ഡില്‍നിന്നുള്ള പൊടിശല്യംമൂലം പ്രദേശത്ത് പരിസരമലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവുമായിരുന്നു. പ്രശ്‌നപരിഹാരത്തിന് കോടികള്‍ ആവശ്യമാണ്. സാധാരണഗതിയില്‍ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്താന്‍കഴിയുമെന്ന് സ്വപ്‌നം കാണാന്‍പോലും കഴിയാത്ത ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാറില്‍നിന്ന് മലപ്പുറം ജില്ലയിലെ നഗരസഞ്ചയങ്ങള്‍ക്ക് അനുവദിച്ച ഗ്രാൻറില്‍നിന്ന് 60 ലക്ഷം രൂപ നേടിയെടുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. ഈ പദ്ധതിക്ക് സിഡ്‌കോ തയാറാക്കിയ ഡെസ്റ്റ് സക്കിങ് സംവിധാനത്തോടുകൂടിയുള്ള ഹയര്‍ലെവല്‍ അയണ്‍ വാള്‍ നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് ഡി.പി.സി അംഗീകാരം ലഭിക്കുകയും ഇതിന് തുടക്കംകുറിക്കുകയുമാണ്. രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ എടക്കുളം റെയില്‍വേ യാര്‍ഡിനോട് ചേര്‍ന്ന പ്രദേശവാസികളുടെ വലിയ പ്രയാസങ്ങള്‍ക്കാണ് അറുതിയാകുന്നത്. ഇതോടൊപ്പംതന്നെ 30 ലക്ഷം രൂപ ഇതേ ഫണ്ടില്‍നിന്ന് തന്നെ പട്ടര്‍നടക്കാവ് ടൗണില്‍ ഡ്രെയ്നേജ് നിര്‍മിക്കുന്നതിനുവേണ്ടി നേടിയെടുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. പഞ്ചായത്ത് ഓഫിസിന് ഐ.എസ്.ഒ അംഗീകാരം ................ മികച്ച ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങളിലൂടെയും അടിസ്ഥാന സൗകര്യ വിപുലീകരണത്തിലൂടെയും പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. മികച്ച ഇൻറീരിയറോടുകൂടി ഒരുക്കിയ മീറ്റിങ് ഹാളും ഓഫിസ് ഹാളും പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത നല്‍കുന്നു. ഫ്രണ്ട് ഓഫിസ് സൗകര്യം കൂടുതല്‍ വിശാലമാക്കുകയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സംവിധാനങ്ങളും ഉള്‍പ്പെടെ ജനസൗഹൃദ ഓഫിസ് സംവിധാനത്തിലേക്ക് പഞ്ചായത്ത് അടിസ്ഥാനസൗകര്യങ്ങളെ മാറ്റിയെടുത്തു. പഞ്ചായത്ത് ഓഫിസ് സോളാര്‍ സംവിധാനത്തിലേക്ക് ............ പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി സോളാറിൽനിന്നാണ് ലഭ്യമാക്കുന്നത്. വൈദ്യുതിക്ക് ചെലവാക്കുന്ന ഈ തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കുക എന്ന ദീര്‍ഘവീക്ഷണമാണ് സോളാർ പവർപ്ലാൻറ് സ്ഥാപിക്കുന്നതിന് പിന്നിൽ. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി കഴിച്ച് ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുകയും ഇതിലൂടെ പഞ്ചായത്തിന് വരുമാനം ലഭിക്കുകയും ചെയ്യുന്ന സ്വപ്‌ന പദ്ധതി ഇന്നുമുതല്‍ യാഥാര്‍ഥ്യമാവുകയാണ്. ജനത്തിന് താങ്ങായി കോവിഡ് പ്രതിരോധം ............... കോവിഡ് മഹാമാരി വിതച്ച ദുരിതത്തിൽ പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്കും പ്രവാസികള്‍ക്കും മുഴുവന്‍സമയവും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞുവെന്നതിൽ പഞ്ചായത്തിന് ഏറെ ചാരിതാർഥ്യമുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ നിത്യരോഗികള്‍ക്കും സൗജന്യമായി എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ആവശ്യമായ മുഴുവന്‍മരുന്നുകളും വീട്ടിലെത്തിച്ചുകൊടുക്കാന്‍ സംവിധാനമൊരുക്കി. പട്ടിണി അനുഭവിച്ച സാധാരണക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് അഭിമാനക്ഷതം വരാത്ത രീതിയില്‍ ഭക്ഷണക്കിറ്റും പലവ്യഞ്ജനങ്ങളും എത്തിച്ചുനല്‍കുകയും ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും നാട്ടിലേക്ക് വരാന്‍കൊതിച്ച പ്രവാസികള്‍ക്ക് മുഴുവന്‍ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത പഞ്ചായത്താണ് തിരുനാവായ. തിരിച്ചുവന്ന പ്രവാസികളെ പഞ്ചായത്ത് ചെലവില്‍ വിമാനത്താവളത്തില്‍നിന്ന് ക്വാറൻറീന്‍ കേന്ദ്രത്തിൽ എത്തിക്കുകയും സുഭിക്ഷമായ ഭക്ഷണം നല്‍കുകയും ചെയ്തു. ഇത്തരത്തിൽ പ്രവാസികൾക്ക് സൗജന്യവാഹനം ഒരുക്കിക്കൊടുത്ത കേരളത്തിലെ ഏക പഞ്ചായത്താണ് തിരുനാവായ. ഗാന്ധിസ്മാരക സ്‌ക്വയര്‍ നവീകരണം ............... രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകം സ്ഥാപിച്ച അപൂര്‍വം പ്രദേശങ്ങളില്‍ ഒന്നായ തിരുനാവായ, ഗാന്ധിസ്മാരകവും പരിസരവും മനോഹരമായി ടൈല്‍ വിരിച്ച് നവീകരിക്കുകയും മോടി കൂട്ടുകയും ചെയ്തു. ഗാന്ധിയന്‍മാരുടെയും രാജ്യസ്‌നേഹികളുടെയും പ്രശംസപിടിച്ചുപറ്റിയ ഈ പദ്ധതി ഗ്രാമപഞ്ചായത്തിൻെറ പ്രവര്‍ത്തനങ്ങളില്‍ എന്നും ഓര്‍മിപ്പിക്കപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.