പഞ്ചായത്തിൻെറ സ്വന്തം വിഷരഹിത പച്ചക്കറി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ചുരുങ്ങിയത് 50 സൻെറ് സ്ഥലം ഒരു യൂനിറ്റായി നിശ്ചയിച്ച് നടപ്പാക്കിയ ജൈവപച്ചക്കറി കൃഷിയാണ് 'ഹരിതം തിരുനാവായ' വിഷമുക്ത പച്ചക്കറിഗ്രാമം. പഞ്ചായത്തിലേക്കാവശ്യമായ പച്ചക്കറികള്‍ പ്രാദേശികമായി തന്നെ കൃഷിചെയ്ത് സ്വയംപര്യാപ്തത നേടുന്നതിന് വേണ്ടിയുള്ള വലിയ ഇടപെടലായിരുന്നു ഇത്. ഇതിനായി പ്രസിഡൻറും അംഗങ്ങളും മുഴുവന്‍ വാര്‍ഡുകളിലേയും ഗ്രാമസഭകളില്‍ പ്രത്യേക പ്രചാരണങ്ങള്‍ നടത്തുകയും ജനങ്ങളെ പച്ചക്കറികൃഷിയിലേക്ക് ആകൃഷ്ടരാക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലെ വിഷാംശങ്ങളുടെ ആധിക്യത്തെക്കുറിച്ച് പ്രസിഡൻറ് നേരിട്ടുതന്നെ ഗ്രാമസഭകളില്‍ പോയി വിശദീകരിച്ചു. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കയറ്റിയയക്കുന്ന പച്ചക്കറികളില്‍ ക്രമാതീതമായ തോതില്‍ മാരക കീടനാശിനി പ്രയോഗിക്കുന്നത് തിരിച്ചറിഞ്ഞ ഗ്രാമവാസികള്‍ വളരെ താല്‍പര്യത്തോടെയാണ് 'ഹരിതം തിരുനാവായ' പദ്ധതിയെ ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരള മിഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധിച്ചത് പഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘ വീക്ഷണത്തിൻെറയും സാമൂഹിക പ്രതിബദ്ധതയുടേയും നേര്‍സാക്ഷ്യമായി വിലയിരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.