BLURB: സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പ്രൈമറി സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പ്രൈമറി സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതി കൊണ്ടുവന്നത് തിരുനാവായ പഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘ വീക്ഷണത്തിൻെറയും ആസൂത്രണ മികവിൻെറയും മികച്ച ഉദാഹരണമാണ്. പഞ്ചായത്തിന് കീഴിലുള്ള സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ ശീതീകരിച്ച ക്ലാസ് മുറികളും പ്രത്യേകം രൂപകല്‍പന ചെയ്ത ഫര്‍ണിച്ചറുകളും കമ്പ്യൂട്ടര്‍, പ്രോജക്ടര്‍, സൗണ്ട് സിസ്റ്റം തുടങ്ങിയ ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്നവിധത്തിലുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. ഒന്നും രണ്ടും ഘട്ടത്തില്‍ എടക്കുളം, വലിയപറപ്പൂര്‍ സ്‌കൂളുകളും ഈ വര്‍ഷത്തോടെ പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഹൈടെക് സംവിധാനം യാഥാര്‍ഥ്യമാവുകയുമാണ്. കൂടാതെ, ഭരണസമിതിയുടെ ഇടപെടലിലൂടെ പഞ്ചായത്തിലെ എയ്ഡഡ് പ്രൈമറി സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് മാറുന്നതിന് തയാറെടുത്തുകഴിഞ്ഞു. കാരത്തൂര്‍ വി.പി.എല്‍.പി സ്‌കൂള്‍, വൈരങ്കോട് എ.എം.യു.പി സ്‌കൂള്‍ എന്നിവ ഇതിനകംതന്നെ ഹൈടെക് ആക്കി. പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും പെൺകുട്ടികൾക്കായുള്ള ശുചിമുറികളും സ്ഥാപിച്ചു. ബാലസൗഹൃദ പഞ്ചായത്ത് .................... യൂനിസെഫ് സഹകരണത്തോടെ സംസ്ഥാനസര്‍ക്കാര്‍ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ ആദ്യത്തെ 10 പഞ്ചായത്തുകളിലൊന്നാണ് തിരുനാവായ. മുഴുവന്‍ വാര്‍ഡുകളിലും കുട്ടികളുടെ മാത്രമായ ഗ്രാമസഭകള്‍ ചേരുകയും ആസൂത്രണപ്രക്രിയയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി സ്‌കൂള്‍ പരിസരങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു. ചില്‍ഡ്രന്‍സ് പാര്‍ക്ക് ...................... കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യായാമത്തിനുമായി എടക്കുളം ചീര്‍പ്പ് കുണ്ട് പരിസരത്ത് ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലം ഉപയോഗപ്പെടുത്തി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നതിന് 16 ലക്ഷം രൂപ വകയിരുത്തി നിര്‍മാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു. ജനുവരി ആദ്യവാരത്തോടുകൂടി തുറന്നുകൊടുക്കാന്‍ കഴിയുന്ന പാര്‍ക്കിൻെറ നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത് കേരളസര്‍ക്കാറിൻെറ അംഗീകൃത ഏജന്‍സിയായ സിഡ്‌കോയാണ്. എല്ലാ സ്‌കൂളുകളിലും ഗേള്‍ ഫ്രൻഡ്ലി ടോയ്‌ലറ്റ് ..................... പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഗേള്‍ ഫ്രൻഡ്ലി ടോയ്‌ലറ്റുകള്‍ നിര്‍മിച്ചുനല്‍കുകയും തിരുനാവായയിലും പട്ടര്‍നടക്കാവിലും പബ്ലിക് സാനിറ്ററി കോംപ്ലക്‌സുകള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.