മുഖച്ഛായ മാറ്റിയ 'യുവശ്രീ'

പഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധിയെ കുറിച്ച് ചര്‍ച്ച നടത്തിയപ്പോള്‍ പ്രസിഡൻറി‍ൻെറ മനസ്സിലുദിച്ച ആശയമായിരുന്നു യുവശ്രീ പദ്ധതി. ഇരുപതും മുപ്പതും വര്‍ഷങ്ങളായി തരിശ്ശായി കിടക്കുന്ന നെല്‍പാടങ്ങളെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവന്ന് കൃഷിയോഗ്യമാക്കണമെങ്കില്‍ യുവാക്കളുടെ ശേഷി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ന്യായമായും ബോദ്ധ്യപ്പെട്ടു. യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി കുടുംബശ്രീയുടെ മാതൃകയിലുള്ള പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഞ്ചായത്ത് പ്രസിഡൻറ് ഫൈസല്‍ എടശ്ശേരിയുടെ ആശയം ഭരണസമിതി അംഗീകരിച്ചു. പഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ച തീരുമാനമായിരുന്നു ഇത്. പാലത്തുംകുണ്ട് പാടശേഖരത്തില്‍നിന്ന് തുടക്കംകുറിച്ച മമ്മിളിയത്ത് ജനാര്‍ദന‍ൻെറ നേതൃത്വത്തിലുള്ള യുവശ്രീ കൂട്ടായ്മയുടെ ഈ വിജയഗാഥ സി.പി. ബഷീര്‍ മാസ്​റ്ററുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ചാലിയാപാടം തരിശുകൃഷി ഉള്‍പ്പെടെ പഞ്ചായത്തിലെ മുഴുവന്‍ നെല്‍പാടങ്ങളും ഏറ്റെടുത്ത് കൃഷിചെയ്യുന്നതിന് ഈ യുവകൂട്ടായ്മയെ പര്യാപ്തമാക്കുന്ന വിധത്തിലുള്ള ഇച്ഛാശക്തി പ്രകടമാക്കിക്കഴിഞ്ഞു. കേരഗ്രാമം പദ്ധതി ................ പഞ്ചായത്തിലെ കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകിയ പദ്ധതിയാണ് കേരഗ്രാമം. സംസ്ഥാനസർക്കാർ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ മാത്രം അനുവദിക്കുന്ന ഈ പദ്ധതി സി. മമ്മുട്ടി എം.എല്‍.എയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ലഭ്യമായത്. പഞ്ചായത്തിൻെറ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാതെപോയ മുഴുവന്‍ കേരകര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിച്ചു. പുഷ്പഗ്രാമം പദ്ധതി .................. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി മലപ്പുറം ജില്ലയില്‍ ആദ്യമായി ആരംഭിക്കുന്നത് തിരുനാവായയിലാണ്. പഞ്ചായത്തിൻെറ കാര്‍ഷികമേഖലയിലെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ മികവും തിരുനാവായയുടെ താമരകൃഷിയിലുള്ള പരമ്പരാഗതമായ പേരും പെരുമയുമാണ് ആദ്യഘട്ടത്തില്‍തന്നെ ഈ പദ്ധതി തിരുനാവായയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. തിരുനാവായയുടെ താമരപ്പെരുമക്ക് കേരളത്തിൻെറ മതസൗഹാര്‍ദത്തിൻെറ പെരുമയോളം പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലേക്ക് താമര കൊണ്ടുപോകുന്നത് തിരുനാവായയിലെ മാപ്പിളമാരുടെ കൃഷിഭൂമിയില്‍നിന്ന്​ വിളവെടുക്കുന്ന താമരയാണ്. പുഷ്പഗ്രാമം പദ്ധതി പ്രഖ്യാപിച്ചതോടെ താമരക്കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയും പ്രത്യാശയുമാണ് കൈവന്നിരിക്കുന്നത്. താമരയോടൊപ്പംതന്നെ മറ്റ് പൂക്കളുടെ കൃഷിയും വ്യാപിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. പുഷ്പഗ്രാമം, കേരഗ്രാമം പദ്ധതികൾ മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് കൃഷി ഓഫിസര്‍ ഫര്‍സാന ഷാമിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തിലെ കര്‍ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധവും എടുത്തുപറയേണ്ടതാണ്. കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാര്‍ഥ്യത്തിലേക്ക് .................. വാടക കെട്ടിടത്തില്‍നിന്ന്​ സ്വന്തം കെട്ടിടത്തിലേക്ക് കൃഷിഭവന്‍ മാറ്റണമെന്ന കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. നിരവധി സാങ്കേതിക പ്രശ്‌നങ്ങളാല്‍ നീണ്ടുപോയിരുന്ന ഈ പദ്ധതിക്കുവേണ്ടി ഭരണസമിതി കാര്യക്ഷമമായി ഇടപെടല്‍ നടത്തുകയും 30 ലക്ഷം രൂപ വകയിരുത്തി എടക്കുളം മൃഗാശുപത്രിക്ക് സമീപം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുടക്കംകുറിക്കുകയുമാണ്. ഇന്ന് കെട്ടിടത്തിൻെറ നിര്‍മാണ പ്രവൃത്തിക്ക് ഔദ്യോഗികമായി തുടക്കംകുറിക്കുന്നു. ഇതോടെ സൗകര്യപ്രദമായ കൃഷിഭവന്‍ കെട്ടിടം ഗ്രാമപഞ്ചായത്തിന് യാഥാര്‍ഥ്യമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.