സംരംഭകത്വ വികസന പദ്ധതിയുടെ ആദ്യ വായ്​പ വിതരണം ഇന്ന്​

മലപ്പുറം: കോവിഡ്​ കാലത്ത്​ ജോലി നഷ്​ടപ്പെട്ട പ്രവാസികൾ, കുടുംബശ്രീ, ചെറുകിട ഇടത്തരം സംരംഭകർ എന്നിവർക്ക്​ തൊഴിൽ തുടങ്ങാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സംരംഭകത്വ വികസന പദ്ധതിയുടെ ജില്ലതല ആദ്യ വായ്​പ വിതരണം തിങ്കളാഴ്​ച രാവിലെ 11.30ന്​ മലപ്പുറത്ത്​ നടക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി ജില്ലയിൽ 20 പേർക്കാണ്​ വായ്​പ അനുവദിച്ചത്​. 50 ലക്ഷം രൂപവരെയാണ്​ വായ്​പ. ഒരുലക്ഷം വരെ ഇൗടില്ലാതെയും നൽകുമെന്ന്​ ചീഫ്​ മാനേജർ ടി.ടി. നൗഷാദ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.