കർഷക ബില്ല്​ കത്തിച്ച്​ പ്രതിഷേധിച്ചു

മലപ്പുറം: കേന്ദ്ര സർക്കാറി​ൻെറ കർഷക ഭേദഗതി ബി​ല്ലിനെതിരെ കർഷകർക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ കേരള സംസ്ഥാന കൺസ്​ട്രക്ഷൻ വർക്കേഴ്​സ്​ കോൺഗ്രസ്​ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കർഷക ബിൽ കത്തിച്ച്​ നടത്തിയ പ്രതിഷേധം സംസ്ഥാന പ്രസിഡൻറ്​​ എ.കെ. അബ്​ദുൽ റസാഖ്​ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ സി.​െക. അബ്​ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി.ടി. ഇബ്രാഹിം കുട്ടി, മുജീബ്​ റഹ്​മാൻ, സക്കീർ, അബ്​ദുല്ല തുടങ്ങിയവർ സംസാരിച്ചു. കളരിക്കൽ മുസ്​തഫ സ്വാഗതവും വാസുദേവൻ ​നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.