കനത്ത മഴയില്‍ വീട് തകര്‍ന്നു

മട്ടന്നൂര്‍: ഇരിട്ടിറോഡില്‍ കോടതിക്കുസമീപം പി.വി. യമുനയുടെ വീട്​ തകര്‍ന്നു. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്കുപോയ സമയത്തായിരുന്നു അപകടം. കനത്ത മഴയില്‍ കളറോഡ് റസീന മന്‍സിലില്‍ വി.കെ. ഖാലിദി​ൻെറ വീട്ടുപറമ്പി​ൻെറ ചുറ്റുമതില്‍ തകര്‍ന്നു. വീടിനു പിറകിലെ കുന്നും മതിലുമിടിഞ്ഞുവീണ് കിണറി​ൻെറ ആള്‍മറ തകര്‍ന്നു. നാലാങ്കേരി ഹരിപ്പന്നൂരിലെ ഓട്ടോഡ്രൈവര്‍ കുംഭത്തി ചന്ദ്ര​ൻെറ വീടിനു പിറകിലാണ് മണ്ണിടിഞ്ഞത്. നായിക്കാലി, മണ്ണൂര്‍ തുടങ്ങി പലമേഖലയിലും തോടുകള്‍ കരകവിഞ്ഞു. മണ്ണൂര്‍ പുഴയിലെ നീരൊഴുക്ക്​ അതിശക്തമാണ്​. കൂടാളി പഞ്ചായത്തിലെ പുഴയുടെ പരിസരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. 69 വീടുകളിലെ 338 പേരെയാണ് വെള്ളിയാഴ്​ച രാത്രിയോടെ മാറ്റിത്താമസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലെ കുടുംബവീടുകളിലേക്കാണ് മാറ്റിത്താമസിപ്പിച്ചത്. ഫോട്ടോ: mtr-yamunayude veed കോടതിക്കുസമീപം തകര്‍ന്ന പി.വി. യമുനയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.