ആൻറിജെൻ ടെസ്റ്റ്; കല്ലടിക്കോട്ട് പുതിയ രോഗികളില്ല കല്ലടിക്കോട്: കുടുംബ ആരോഗ്യകേന്ദ്രത്തിൽ ശനിയാഴ്ച നടത്തിയ ആൻറിജെൻ ടെസ്റ്റിൽ 73 പേരുടെയും പേരുടെയും ഫലം നെഗറ്റിവാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബോബി മാണി. കരിമ്പകപ്പടത്തെ സമ്പർക്കബാധിതനായ രോഗിയുമായി അടുപ്പമുള്ള കുടുംബാംഗങ്ങൾ, പരിസരവാസികൾ, മുൻഗണനാക്രമത്തിലുള്ളവർ എന്നിവരുടെ സാമ്പിൾ പരിശോധിച്ചു. ---------------------------------- വൈദ്യുതി ഹെൽപ് ഡെസ്ക് സ്ഥാപിക്കാൻ അപേക്ഷിക്കും ഒറ്റപ്പാലം: വൈദ്യുതിസംബന്ധിച്ച പ്രശ്നങ്ങൾ വർധിച്ചുവരുന്ന വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ നഗരസഭയിൽ ഹെൽപ് ഡെസ്ക് ആരംഭിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകാൻ നഗരസഭ തീരുമാനിച്ചു. അത്യാവശ്യഘട്ടങ്ങളിൽപോലും കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാത്തതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിലർ പി.എം.എ. ജലീലാണ് രണ്ടാഴ്ചത്തേക്ക് എങ്കിലും ഹെൽപ്ഡെസ്ക് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം കെ.എസ്.ഇ.ബിയെ അറിയിക്കാൻ നഗരസഭ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ആലത്തൂരിൽ എല്ലാം നെഗറ്റിവ് ആലത്തൂർ: വടക്കഞ്ചേരിയിലെ പാൽവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിൻെറ പേരിൽ ആലത്തൂർ പഞ്ചായത്ത് പ്രദേശത്തെ നിരീക്ഷണത്തിലിരുന്ന 21 വ്യാപാരസ്ഥാപനങ്ങളിലെ 23 പേരുടെയും ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റിവാണെന്ന് അറിവായി. ---------------------------------------------------- lss amlps alanallur എൽ.എസ്.എസ് ജേതാക്കൾ 1. ടി.കെ. അമൻറസാൻ, 2. വി. മുഹമ്മദ് ഷരീഫ്, 3. ടി.കെ. ഇർഫാൻ സാദിക് ബാവ, 4. മുഹമ്മദ് ഹാഷിം (എല്ലാവരും എ.എം.എൽ.പി.എസ്, അലനല്ലൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.