മൊബൈൽ ആശുപത്രി പറമ്പിക്കുളത്ത്

മൊബൈൽ ആശുപത്രി പറമ്പിക്കുളത്ത് പറമ്പിക്കുളം: കോവിഡ് കാലത്ത് പറമ്പിക്കുളത്തെ കോളനികളിൽ ആസ്​റ്റർ-പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി മെഡിക്കൽ ക്യാമ്പ്‌ നടത്തി. കെ. ബാബു എം.എൽ.എ ഉദ്​ഘാടനം ചെയ്തു. മുതലമട പഞ്ചായത്ത്‌ പ്രസിഡൻറ്​ ബേബി സുധ അധ്യക്ഷത വഹിച്ചു. ​ ഷോക്കടിപ്പിച്ച്​ വൈദ്യുതി ബിൽ; നിസ്സഹായയായി കാളിയമ്മ ഒരു ബൾബ്​ മാത്രം പ്രകാശിപ്പിച്ചതിന്​ 4230 രൂപ പെരുങ്ങോട്ടുകുറുശ്ശി: തകർന്നുവീഴാറായ 65 വർഷം പഴക്കമുള്ള ഒറ്റമുറി വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധികക്ക്​​ വൈദ്യുതി ബോർഡി​ൻെറ പ്രഹരം. പെരുങ്ങോട്ടുകുറുശ്ശി തെക്കേമഠം പരേതനായ വേലായുധ​ൻെറ ഭാര്യ കാളിയമ്മ വീട്ടിനുള്ളിൽ ഉപയോഗിക്കുന്നത് ആകെ ഒറ്റ ബൾബ്​. അതും വൈകീട്ട്​ ആറുമുതൽ എട്ടുവരെ വെറും രണ്ട്​ മണിക്കൂർ മാത്രം. ബില്ല് വന്നത്​ 4230 രൂപ. സാധാരണ രണ്ടുമാസത്തെ വൈദ്യുതി ബിൽ 250 രൂപയിൽ കൂടാറില്ലെന്ന് ഇവർ പറയുന്നു. പരസഹായത്താൽ ജീവിക്കുന്ന കാളിയമ്മ ബില്ലി​ൻെറ കാര്യം പറഞ്ഞത് കരയുകയാണ്. എങ്ങനെ അടക്കുമെന്നാണ് ബിൽ അടക്കു​മെന്നാണ്​ ഇവർ ചോദിക്കുന്നത്. pew kalikkuttiyamma , pew kalikkuttiyamma bill വൈദ്യുതി ബില്ലുമായി കാളിയമ്മ വീട്ടിനുമുന്നിൽ -------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.