എമിഗ്രേഷനിൽനിന്ന്​ ഷാഫി തിരിച്ചുനടന്നത്​ ജീവിതത്തിലേക്ക്​

വളാഞ്ചേരി: പിഴയടക്കാൻ പണമില്ലാത്തതിനാൽ യാത്ര മുടങ്ങിയതി​ൻെറ ആശ്വാസത്തിലാണ്​ എടയൂർ ഗ്രാമപഞ്ചായത്ത്​ വടക്കുംപുറം മുന്നാക്കൽ മദ്​റസക്ക് സമീപമുള്ള തങ്ങളകത്ത് മുഹമ്മദ് ഷാഫി. അജ്മാനിൽ ജോലിചെയ്യുന്ന ഇദ്ദേഹം അപകടത്തിൽപെട്ട വിമാനത്തിലെ 133ാമത്തെ യാത്രക്കാരാനായിരുന്നു. കഴിഞ്ഞ ജൂണിൽ വീസയുടെ കാലാവധി കഴിഞ്ഞിരുന്നു. അജ്മാനിൽനിന്ന്​ ദുബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ പിഴയൊന്നും അടക്കാനില്ലെന്ന്​ ഉറപ്പുവരുത്തി. ബോർഡിങ്​ പാസ് ലഭിച്ചു, എമിഗ്രേഷനിൽ ചെന്നപ്പോൾ ജൂലൈ 12 മുതൽ പിഴ അടക്കാനുണ്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 1000 ദിർഹം അടക്കേണ്ടിയിരുന്നു. വിസ റദ്ദാക്കിയെന്ന്​ സീൽ ചെയ്​ത്​ പോവുകയാണെങ്കിൽ പിഴ ഇല്ലാതെ പോവാൻ സാധിക്കുമെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ, പിന്നീട്​ തിരിച്ചുവരാനാവില്ലെന്നറിഞ്ഞതോടെ അവസാനനിമിഷം യാത്ര ഒഴിവാക്കി. മൂന്നു വർഷത്തോളമായി അജ്മാനിലെ ബുസ്താനിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയാണ്. യാത്ര മുടങ്ങിയപ്പോൾ ഏറെ സങ്കടമുണ്ടായെങ്കിലും വിമാനം അപകടത്തിൽപെട്ടത് ​െഞട്ടലോടെയാണ് കേട്ടത്. ഭാര്യയുടെയും ഉമ്മയുടെയും പ്രാർഥനയുടെ പുണ്യമായിരിക്കും ദുരന്തമുഖത്തേക്കുള്ള യാത്ര മുടങ്ങിയതെന്ന് ഷാഫി കരുതുന്നു. mpg karippur escaped shafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.