കണ്ണൂർ: ജില്ലയിൽ നാലു ദിവസമായി തുടരുന്ന ശക്തമായ മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശം തുടരുന്നു. മഴക്കും കാറ്റിനും പിന്നാലെ ശനിയാഴ്ച ചിലയിടങ്ങളിൽ ഉരുൾപൊട്ടിയതും നാശത്തിൻെറ ആഴം കൂട്ടി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഞായറാഴ്ചകൂടി കാലാവസ്ഥ വകുപ്പ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ജില്ല ഭരണകൂടം താൽക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ ആഗസ്റ്റ് 14 വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അപകടസാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് ശനിയാഴ്ച രാത്രി വൈകിയും തുടരുകയാണ്. ജില്ലയിലെ മലയോര മേഖലയില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം, ഇരിക്കൂർ മേഖല വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടു. കൊട്ടിയൂർ-വയനാട് ചുരം റോഡിൽ ശനിയാഴ്ച രാവിലെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പറശ്ശിനി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ റവന്യൂ വകുപ്പിൻെറ മേൽനോട്ടത്തിൽ തയാറാക്കുകയാണ്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.