അട്ടപ്പാടിയിൽ വിദൂരഗ്രാമങ്ങൾ ഇരുട്ടിൽ

അഗളി: അട്ടപ്പാടിയിൽ കനത്തമഴയിൽ മരങ്ങൾ കടപുഴകിയും ​തൂണുകൾ തകർന്നും തടസ്സപ്പെട്ട വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാനായെങ്കിലും ആദിവാസി കോളനികളടക്കം വിദൂരഗ്രാമങ്ങ​െളല്ലാം ഒരാഴ്​ചയായി ഇരുട്ടിലാണ്​. ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന്​ അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള ഉണ്ണിമല ഉൾപ്പെടെ മേഖലളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി. കോട്ടമല തോടിനും മൂച്ചിക്കടവിനും ഇടയിൽ ജലനിരപ്പുയർന്ന​േതാടെ അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശിരുവാണി നദിയിലും ഭവാനിയിലും പ്രാദേശിക തോടുകളിലുമെല്ലാം ജലനിരപ്പ്​ ഉയർന്നുതന്നെ തുടരുകയാണ്​. മഴ ശക്തമായാൽ അഗളി എൽ.പി സ്കൂൾ, മുക്കാലി എം.ആർ.എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു​. ജില്ലയിൽ കൂടുതൽ പ്രശ്നസാധ്യത മേഖലയായി വിലയിരുത്തപ്പെട്ട അട്ടപ്പാടിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിലയിരുത്താനും മണ്ണാർക്കാട് ഡി.എഫ്.ഒ കെ. സുനിൽ കുമാറിനെ ഇൻസിഡൻെറ്​ കമാൻഡറായി നിയോഗിച്ചു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ താമസിച്ച് അടിയന്തര സാഹചര്യമുണ്ടായാൽ വേണ്ടനടപടികൾ സ്വീകരിക്കാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും ഇദ്ദേഹത്തിന്​ നിർദേശം നൽകി​. പൊലീസടക്കം വിവിധ വകുപ്പുകളിലെ ജീവനക്കാർ ഇൻസിഡൻറ്​ കമാൻഡറുടെ നിർദേശപ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മഴ കനക്കുന്ന സാഹചര്യത്തിൽ ആശയവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ശിരുവാണി പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഉപയോഗിക്കുന്ന സാറ്റ്​ലൈറ്റ് ഫോൺ ഇൻസിഡൻെറ്​ കമാൻഡർക്ക് കൈമാറാനും കലക്ടർ നിർദേശം നൽകി. ജില്ലയിൽ 14 പ്രശ്നസാധ്യത മേഖലകൾ പാലക്കാട്​: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിൽ 14 പ്രശ്നസാധ്യതാ മേഖലകളാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 327 കുടുംബങ്ങളാണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.