ജില്ലയിൽ മഴ തുടരുന്നു; എട്ട്​ ദുരിതാശ്വാസ ക്യാമ്പുകൾ ത​ുറന്നു

പാലക്കാട്​: ജില്ലയിൽ കാലവർഷം ശക്തം. മണ്ണാർക്കാട്​, ആലത്തൂർ താലൂക്കുകളിലായി എട്ട്​ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂരിൽ ഒരു ക്യാമ്പുമാണ് തുറന്നത്. 56 കുടുംബങ്ങളിലെ 185 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇതിൽ 64 സ്ത്രീകളും 55 പുരുഷന്മാരും 66 കുട്ടികളും ഉൾപ്പെടുന്നു. ശനിയാഴ്​ച രാവിലെ അൽപം ശമനമുണ്ടായെങ്കിലും ഉച്ചതിരിഞ്ഞതോടെ ശക്തി പ്രാപിച്ച കാലവർഷത്തിൽ മിക്ക നദികളിലെയും ജലനിരപ്പ്​ വീണ്ടുമുയരാൻ തുടങ്ങിയതോടെ തീരപ്രദേശങ്ങൾ അതീവ ജാഗ്രതയിലായി. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ​മഴ തുടരുകയാണ്​. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻ.ഡി.ആർ.എഫ് സംഘം പാലക്കാട്ടുണ്ട്. ഒറ്റപ്പാലത്ത്​ അനങ്ങൻമലയുടെ താഴ്​വാരത്ത്​ ഉരുൾ​െപാട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന്​ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഇവിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർക്കും​ ജാഗ്രത നിർ​േദശം നൽകി​. കല്ലടിക്കോട്​ ശിരുവാണിയിൽ ശിങ്കംപാറയിൽ റോഡ്​ ഇടിഞ്ഞ്​ ആദിവാസി കോളനി ഒറ്റപ്പെട്ടു. മണ്ണാർക്കാട്​ അരിയൂരും റോഡ്​ ഇടിഞ്ഞ്​ ഗതാഗത തടസ്സമുണ്ടായി. കേന്ദ്ര കാലാവസ്ഥ വകുപ്പി​ൻെറ റെക്കോഡ് പ്രകാരം ആഗസ്​റ്റ്​ ഒന്ന്​ മുതൽ എട്ടുവരെ ജില്ലയിൽ ശരാശരി 361 മില്ലിമീറ്റർ മഴയാണ്​ ലഭിച്ചത്. ആഗസ്​റ്റ്​ ഒന്ന്​ മുതൽ എട്ട്​ വരെ ജില്ലയിലെ മഴ പാലക്കാട്‌ 520 മി.മീ ഒറ്റപ്പാലം 485 മി.മീ മണ്ണാർക്കാട് 391 കൊല്ലങ്കോട് 342 ആലത്തൂർ 328 തൃത്താല 310 പട്ടാമ്പി 280

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.