ഉരുവച്ചാൽ: കനത്ത മഴയിൽ നീർവേലിയിൽ നാലു . നീർവേലി പട്ടർകണ്ടിയിലെ ഹുസൈൻ, മുഹമ്മദലി, സനീർ, സമീറ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മെരുവമ്പായി പുഴയിൽ വെള്ളം കയറിയതിനെ തുടർന്നാണ് പ്രദേശത്ത് വെള്ളക്കെട്ടുണ്ടായത്. ഇടുമ്പയിൽ സത്താർ ഇടുമ്പ, പി. റംല എന്നിവരുടെ വീടുകളിൽ ഭാഗികമായി വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇടുമ്പപ്പുഴ കവിഞ്ഞ് ആലച്ചേരി റോഡിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കൂളിക്കടവ് പുഴയിൽ വെള്ളം കയറി നടപ്പാലത്തിനടുത്തെത്തിയതോടെ പാലത്തിലൂടെയുള്ള യാത്ര ഭീഷണിയിലായി. ഉരുവച്ചാൽ, പഴശ്ശി, കാഞ്ഞിലേരി, കയനി തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.