മങ്കര: ശക്തമായ മഴയിൽ മഞ്ഞക്കരയിൽ സ്വകാര്യവ്യക്തിയുടെ താണു. മങ്കര മഞ്ഞക്കര കല്ലിങ്കൽ എം.കെ. സേതുമാധവൻെറ കിണറാണ് ഇടിഞ്ഞുതാണത്. ഒരാൾ ഉയരത്തിലുള്ള ആൾമറ, മോട്ടോർ എന്നിവയും മുങ്ങി. 11 കോൽ താഴ്ചയും ഒമ്പത് വട്ടം വീതിയും ഉള്ള കിണറാണിത്. pew kiner മഴയിൽ ഇടിഞ്ഞുതാണ മഞ്ഞക്കര സേതുമാധവൻെറ കിണർ --------------------------- കോൺഗ്രസ് സത്യഗ്രഹം പത്തിരിപ്പാല: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കുക, സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പറളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക്-ജില്ല ഭാരവാഹികൾ മങ്കരയിൽ ഏകദിന സത്യഗ്രഹം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എം. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി. വിനയൻ അധ്യക്ഷത വഹിച്ചു. --------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.