കെ.എം. ബഷീർ അനുസ്​മരണം

കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി​നെ കാറിടിച്ച്​ ​െകാലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഉറപ്പാക്കണമെന്ന്​ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ബഷീർ കൊല്ലപ്പെട്ടിട്ട്​ ഒരുവർഷമായിട്ടും കേസി​ൻെറ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം, മുഖ്യപ്രതിയായ ശ്രീറാം വെങ്കട്ടരാമൻ ഐ.എ.എസിനെ സർവിസിൽ തിരിച്ചെടുക്കുകയും ചെയ്​തു. കേസ്​ അട്ടിമറിക്കാൻ തുടക്കം മുതൽ നടന്ന നീക്കം ഇപ്പോഴും തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

പ്രസ്​ക്ലബിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ്​ എ.കെ. ഹാരിസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്​ പുത്തലത്ത്​, ​ട്രഷറർ സിജി ഉലഹന്നാൻ, വൈസ്​ പ്രസിഡൻറ്​​ സബീന പത്മൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.