പാര്‍ക്കിങ്ങിന് സ്ഥലമില്ല; പെരുന്നാൾ തിരക്കിൽ എടക്കര

എടക്കര: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി എടക്കര ടൗണ്‍. മലയോര മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായ എടക്കരയില്‍ സമീപ പഞ്ചായത്തുകളില്‍നിന്നായി നിരവധി പേരാണ് വ്യാഴാഴ്ച എത്തിയത്. വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതും ബൈപാസ് റോഡില്ലാത്തതും മൂലം ദുരിതമനുഭവിക്കുന്നത് നാട്ടുകാരോടൊപ്പം വ്യാപാരികളുമാണ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും നിരവധി പേരാണ്​ ടൗണിലെത്തിയത്. വര്‍ഷങ്ങളായി എടക്കരയിലെ നാട്ടുകാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പ്‌ ബൈപാസ് നിര്‍മാണം ആരംഭിച്ചിരുന്നു. ചിത്രവിവരണം: mn edakkara- (30-edk-2) എടക്കര ടൗണിലെ പെരുന്നാള്‍ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.