ഒറ്റമുറി കുടിലിൽ തെളിഞ്ഞ തിരിവെട്ടമായി കൊച്ചുമിടുക്കി

വള്ളുവമ്പ്രം: എൽ.എസ്.എസ് പരീക്ഷ ജേതാവ് ജിനിഷയുടെ വിജയത്തിന് പൊൻതിളക്കം. അത്താണിക്കൽ ജി.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ജിനിഷ ഈ നേട്ടം കൈവരിച്ചത് ഇല്ലായ്മയിൽനിന്നാണ് എന്നതാണ് ഈ വിജയത്തിന് തിളക്കമേകുന്നത്. അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ കുടുംബത്തി​ൻെറ താമസം മേൽക്കൂരയും ചുമരും പ്ലാസ്​റ്റിക് ഷീറ്റുകൊണ്ട്​ മറച്ചുണ്ടാക്കിയ ഒറ്റമുറി കുടിലിലാണ്. വിളക്കി​ൻെറ വെട്ടത്തിലിരുന്ന് പഠിച്ച ജിനിഷക്ക് മാതൃകയാകുന്നത് ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത സഹോദരിമാരാണ്. നെച്ചിയിൽ സുനിൽ-ഗിരിജ ദമ്പതികളുടെ ഇളയ മകളാണ് ജിനിഷ. ദിവസവേതനത്തിന് കൂലിവേലക്ക് പോകുന്ന തനിക്ക് ത​ൻെറ മൂന്ന് പെൺമക്കളുടെയും എല്ലാ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കാൻ സാധിക്കാറില്ലെങ്കിലും അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി കഴിവി​ൻെറ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് പിതാവ് പറയുന്നു. കുടുംബത്തിന്​ സുരക്ഷിതമായി അന്തിയുറങ്ങാൻ ചോർന്നൊലിക്കാത്തൊരു വീട് എന്ന സ്വപ്നം ബാക്കിയാണ്. ഫോട്ടോ: me jinisha veed 1. ജിനിഷയുടെ വീട് me jinisha adarikkal 2. എൽ.എസ്.എസ് ജേതാവ് ജിനിഷക്ക് പി.ടി.എ അംഗങ്ങളും അധ്യാപകരും വീട്ടിലെത്തി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.