കോവിഡ്: പാണ്ടിക്കാട്ട്​ ആശങ്ക ഒഴിയുന്നു

പാണ്ടിക്കാട്: ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 23ൽ 18 പേരും രോഗമുക്തരായതോടെ പാണ്ടിക്കാട്​ പഞ്ചായത്തിൽ കോവിഡ്​ ആശങ്ക ഒഴിയുന്നു. ഇനി അഞ്ചുപേരാണ്​ ചികിത്സയിലുള്ളത്​. 21 പേർ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരായിരുന്നു. രണ്ടുപേർക്ക്​ രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. വള്ളുവങ്ങാട്ട്​ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. ഇതരസംസ്ഥാനത്തുനിന്ന് എത്തിയ ഡ്രൈവറിൽനിന്നാണ് രണ്ടു പേർക്ക്​ രോഗബാധയുണ്ടായത്. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരുടെയെല്ലാം പരിശോധന ഫലങ്ങൾ നെഗറ്റിവായതോടെ ആശങ്ക അകന്നു. രണ്ടുദിവസം മുമ്പ്​ രോഗം സ്ഥിരീകരിച്ച കൊളപ്പറമ്പ് ഐ.ആർ.ബി ക്യാമ്പിൽ കരാർ ജോലിക്കെത്തിയ ഡൽഹി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റിവായതും ആശ്വാസം പകരുന്നതാണ്. നിലവിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാ​െണന്ന്​ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.