അറബി കലിഗ്രഫിയിൽ തിളങ്ങി അബ്​ദുൽ സലാം

കരുവാരകുണ്ട്: അറബി കലിഗ്രഫിയിൽ വിസ്മയ വരകളിലൂടെ ശ്രദ്ധേയനാവുകയാണ് കുട്ടത്തി കൊയ്ത്തക്കുണ്ടിലെ കൊറ്റങ്ങോടൻ അബ്​ദുൽ സലാം. കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം നിർത്തി നാട്ടിലെത്തിയ സലാം ഒഴിവു വേളകൾ സർഗാത്മകമായി വിനിയോഗിക്കുകയാണ്. സ്കൂളിലും തുടർന്ന് പള്ളി ദർസുകളിലും പഠിക്കുമ്പോൾ നോട്ടീസ് എഴുത്തിലും കൈയെഴുത്ത് മാഗസിൻ സൃഷ്​ടിയിലും തൽപരനായിരുന്നു. വിദേശത്തെ ജോലിക്കിടെയാണ് അറബി കലിഗ്രഫി രചനയിൽ ശ്രദ്ധിച്ചു തുടങ്ങിയത്. കൂഫി, ദീവാനി, സുലുസ്, നസ്ഖ്, റഖ്അ തുടങ്ങിയ ഇനങ്ങളിലെല്ലാം നിരവധി സൃഷ്​ടികൾ ഇതിനകം നടത്തി. ഖുർആനിലെ പ്രധാന സൂക്തങ്ങളുടെ കലിഗ്രഫി തയാറാക്കുകയാണ് ഇപ്പോൾ. ഈദ് ആശംസ കാർഡുമുണ്ടാക്കിയിട്ടുണ്ട്. കാർഡ് ബോർഡിൽ പള്ളി, കഅ്​ബ തുടങ്ങിയവയുടെ രൂപങ്ങൾ നിർമിക്കുക, ത്രിമാന ചിത്രങ്ങൾ വരക്കുക, സാമൂഹിക മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ പോർട്രൈറ്റുകൾ വരക്കുക എന്നിവയും വിനോദങ്ങളാണ്. പ്രവാസം നിർത്തിയതോടെ പ്രയാസത്തിലായ ഈ 50കാരൻ കലിഗ്രഫി രചന ജീവിതവഴിയാക്കാനും ആലോചിക്കുകയാണ്. ഭാര്യയും നാലു മക്കളുമുണ്ട്. Photo mn Karyvarakundu caligraphy work അബ്​ദുൽ സലാം കലിഗ്രഫി രചനയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.