കാളികാവ്: കിണറ്റിലകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയ പള്ളിശ്ശേരിയിലെ കൊമ്പൻ സൈനുദ്ധീൻ എന്ന നാണിക്ക് സുഹൃത്തുക്കൾ സമ്മാനമായി ബൈക്ക് നൽകി. പള്ളിശ്ശേരി ബാലവാടിയിലെ ചങ്ക്സ് കൂട്ടായ്മയാണ് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് സൈനുദ്ദീന് പെരുന്നാൾ സമ്മാനമായി കൈമാറിയത്. നിരവധി ധീരവും സാഹസികവുമായ പ്രവർത്തനങ്ങൾ നടത്തിയ നാണിയെ ഇതിനോടകം തന്നെ നിരവധി പേർ ആദരിച്ചിരുന്നു. കിണർ ജോലിക്കിടെ അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ അതിസാഹസികമായാണ് അടുത്തിടെ നാണി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഇദ്ദേഹം നാട്ടിലെ ഏത് വിഷയത്തിലും മുന്നിലുണ്ടാവും. നാണിക്ക് ഇത്തരം സന്ദർഭങ്ങളിൽ വേഗം എത്തിപ്പെടാൻ വേണ്ടിയാണ് നാട്ടിലെ ചങ്ക്സ് വാട്സ്ആപ്പ് ഗ്രൂപ്പ് പുത്തൻ ബൈക്ക് സമ്മാനിച്ചത്. പി.കെ. ജംഷാദ്, ഓസിയോ സാഹിർ, പി.വി. സക്കീർ, പി. സഫീർ, എം.ടി.എസ്. മിഥ്ലാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പടം.. mn kkv sammanam പള്ളിശ്ശേരിയിലെ കൊമ്പൻ നാണിക്ക് ചങ്ക്സ് വാട്സ്ആപ്പ് കൂട്ടായ്മ ബൈക്ക് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.