കോവിഡ് ചികിത്സ കേന്ദ്രങ്ങൾക്ക് സഹായവുമായി നിരവധി പേർ

നിലമ്പൂർ: വിവിധ പഞ്ചായത്തുകളിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങൾക്ക് സഹായവുമായി സംഘടനകളും വ‍്യക്തികളും. വഴിക്കടവ് ചികിത്സ കേന്ദ്രത്തിലേക്ക് രണ്ടാംപാടത്തെ കാണിത്തൊടിവിൽ അബ്​ദുറഹ്​മാൻ മുസ്​ലിയാർ 25 ബെഡ്, 25 ബെഡ്ഷീറ്റ്, തലയണ, കവർ, ബക്കറ്റ് തുടങ്ങിയ എല്ലാ സാധനങ്ങളും നൽകി. മണിമൂളി മഹല്ല് പ്രസിഡൻറ്​ കൂടിയാണ്​ അബ്​ദുറഹ്​മാൻ മുസ്​ലിയാർ. കവളപ്പൊയ്ക ഉദയ വായനശാല കട്ടിലുകൾക്കുള്ള ആദ‍്യഘട്ട തുകയായി 15,700 രൂപ നൽകി. ഇവരിൽനിന്ന്​ വഴിക്കടവ് പഞ്ചായത്ത് പ്രസിഡൻറ്​ ഇ.എ. സുകു തുക ഏറ്റുവാങ്ങി. നിലമ്പൂര്‍ നഗരസഭയിലെ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിന് മണലൊടി സ്വദേശി സി.വി. കൃഷ്ണദാസ് സാമ്പത്തിക സഹായം കൈമാറി. 15,000 രൂപ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് കൈപ്പറ്റി. nbr photo-3 വഴിക്കടവിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് അബ്​ദുറഹ്​മാൻ മുസ്​ലിയാർ നൽകുന്ന സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.എ. സുകു ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.