മേയ് 13 മുതല്‍ ഇവർ കർമനിരതരാണ് മങ്കട: കോവിഡ് കേന്ദ്രത്തില്‍ കര്‍മനിരതരായി മാസങ്ങള്‍ പൂര്‍ത്തിയാക്കി കടന്നമണ്ണ സ്വദേശികളായ ദീപകും ഇര്‍ഫാനും. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെള്ളില മര്‍ക്കസ് ഹിദായ സൻെററിലാണ് ഇരുവരും സേവനം ചെയ്യുന്നത്. മങ്കട പൊലീസ് സ്റ്റേഷനു കീഴിലുള്ള ട്രോമകെയര്‍ വളൻറിയര്‍ എന്ന നിലക്കാണ് ഇവര്‍ കഴിഞ്ഞ മേയ് 13 മുതല്‍ സേവനത്തിനെത്തിയത്. അതില്‍ പിന്നെ ഊണും ഉറക്കവും അവിടെ തന്നെ. സേവനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ജൂലൈ രണ്ടിന് വീട്ടില്‍ പോയി. ആഗസ്റ്റ് ഒന്നിന് ഇര്‍ഫാന്‍ തിരിച്ചു വരുമ്പോള്‍ ദീപക് വീട്ടില്‍ പോകും. ദീപക് 77 ദിവസവും ഇര്‍ഫാന്‍ 52 ദിവസവും തുടര്‍ച്ചയായി സേവന നിരതരായി. കടന്നമണ്ണ മഞ്ചേരിതോട് കാളപൂട്ട ്കണ്ടം പ്രദേശത്ത് പിലാതോട്ടത്തില്‍ സുബ്രമണ്യന്‍-രതി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് 26കാരനായ ദീപക്. ആറു വര്‍ഷമായി ഇലക്ട്രോണിക് മെക്കാനിക്കാണ്. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണിയാൾ. കടന്നമണ്ണ സര്‍വിസ് സഹകരണ ബാങ്കിലെ ജോലിക്കാരായ കറുമൂക്കില്‍ അശ്റഫ്-മുനീറ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തവനാണ് 24കാരനായ ഇര്‍ഫാന്‍. പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സ് സിവിൽ ഡിഫന്‍സ് വളൻറിയര്‍ കൂടിയാണ്. ഓട്ടോ മെക്കാനിക്കായി ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പ് മങ്കട പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരം ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീമില്‍ നിന്ന് ഏറ്റു വാങ്ങിയവരില്‍ രണ്ടു പേരുമുണ്ടായിരുന്നു. mpg mankada irfan mpg mankada deepak
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.