അതുല്യക്ക് ഫാത്തിമയുടെ 'പെരുന്നാൾ സമ്മാനം' ബി.ഫാം പഠനം

കോട്ടക്കൽ: അതുല്യയുടെ​ തുടർപഠനചെലവുകൾ ഏറ്റെടുത്തതിലൂടെ ​നല്ലൊരു പെരുന്നാൾ സമ്മാനം നൽകാനായതി​ൻെറ നിർവൃതിയിലാണ്​ ഫാത്തിമ. പാങ്ങ്​ സ്വദേശിനിയും ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവി​ൻെറ ഉമ്മയുമായ കണക്കയിൽ ഫാത്തിമയാണ്​ മക​ൻെറ നിഴലായി നടക്കുന്ന സുഹൃത്തി​ൻെറ മകളുടെ തുടർപഠനം ഏറ്റെടുത്തത്​​. പ്ലസ്​ ടു പരീക്ഷയിൽ മികച്ച വിജയം നേടിയ തൃശൂർ പുന്നയൂർക്കുളം ചെറായിയിലെ ബിടായിനി പ്രമോദി​ൻെറയും സജിതയുടെയും ഏകമകൾ അതുല്യ ബി. കാർത്തിക്കിനാണ് ഭാവിപഠനം സുരക്ഷിതമായത്​. നാസർ മാനുവി​ൻെറ സന്തത സഹചാരിയാണ് പ്രമോദ്. പല നിർധനകുടുംബങ്ങളെക്കുറിച്ചും പ്രമോദ് വിവരങ്ങൾ നൽകുകയും അവർക്ക് മാനു സാമ്പത്തിക സഹായം നൽകുകയും ചെയ്തെങ്കിലും സ്വന്തമായി വീടില്ലാത്ത കാര്യം പ്രമോദ് പറഞ്ഞിരുന്നില്ല. ഇത്​ മറ്റുള്ളവർ വഴി അറിഞ്ഞതോടെ വീട് നിർമിച്ച്​ നൽകി. ​ വർഷങ്ങളായി കണക്കയിൽ വീട്ടിലെ ഒരു കുടുംബാംഗം പോലെയാണ്​ പ്രമോദി​ൻെറ ജീവിതം​. മകൾ അതുല്യയും നാസർ മാനുവി​ൻെറ വീട്​ സ്വന്തം വീടെന്ന പോലെയാണ്​ കരുതുന്നത്​. പ്ലസ്​ടു​വിന്​ ശേഷം ബി. ഫാം ചേരാനായിരുന്നു ആഗ്രഹം. സംഭവമറിഞ്ഞതോടെ ഫാത്തിമ അതുല്യയെ തൃശൂരിൽ നിന്ന്​ തറവാട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി തുടർപഠനചെലവുകളേറ്റെടുത്തതായി അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ ബി. ഫാമിന്​ ചേരാനാണ്​ തീരുമാനം. mpg kkl 045 അതുല്യ നാസർ മാനുവിനും മകൾ ഫാത്തിമ ഷിഫക്കും മാതാവ് ഫാത്തിമക്കുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.