ഇരിക്കൂർ: മഹിള അസോസിയേഷൻ കല്യാട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 40,000 രൂപ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അനിൽകുമാറിനെ ഏൽപിച്ചു. ഏരിയ ജോ. സെക്രട്ടറി ടി. ശ്രീജ, വില്ലേജ് സെക്രട്ടറി പി.വി. ഷൈല, പ്രസിഡൻറ് കെ. വിലാസിനി എന്നിവർ സംസാരിച്ചു. പ്ലസ് വൺ പ്രവേശന ഹെൽപ് െഡസ്ക് ഇരിക്കൂർ: ആയിപ്പുഴ മഹല്ല് ജമാഅത്തിൻെറ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ഹെൽപ് െഡസ്ക് തുടങ്ങി. ആഗസ്റ്റ് 14 വരെ പ്രവർത്തിക്കും. ടോക്കൺ ബുക്ക് ചെയ്യുന്നതിന് 8157903368 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.