പാലക്കാട്: ഐ.ടി.ഡി.പി. ഓഫിസ് പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ . ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം, എ.എന്‍.എം കോഴ്‌സ് പാസായ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതികള്‍ക്കാണ് അവസരം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10ന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസില്‍ അഭിമുഖത്തിന് എത്തണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04924 254382. േഡറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം കുഴല്‍മന്ദം: സാമൂഹിക ആരോഗ്യകേന്ദ്രം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് കേന്ദ്രത്തിൽ താല്‍ക്കാലികാടിസ്ഥാനത്തില്‍ േഡറ്റ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു. 25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന. കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് കേന്ദ്രം പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04922 274350. ലൈഫ് പദ്ധതിക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം കൊടുവായൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി 2017ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ തയാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയതും 2020 ജൂലൈ ഒന്നിന് മുമ്പ് റേഷന്‍കാര്‍ഡ് ലഭിച്ചിട്ടുള്ളതുമായ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് വടവന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അര്‍ഹത മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് പഞ്ചായത്തിലെ നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്ക് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.