പാലത്തായി: പൊലീസ്​ വീഴ്​ച അന്വേഷിക്കണം -വി.എം. സുധീരൻ

കണ്ണൂർ: പാലത്തായി പീഡന കേസ്​ അട്ടിമറിക്കാൻ പൊലീസിലെ ഉന്നതർ ഉൾപ്പെടെ മനഃപൂർവം നടത്തിയ വീഴ്​ചക​െളക്കുറിച്ച്​ ആഭ്യന്തര സെക്രട്ടറി തലത്തിൽ അന്വേഷണം വേണമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ മുഖ്യമന്ത്രിക്ക്​ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. എ.ഡി.ജി.പി റാങ്കിലുള്ള വനിത ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കുന്നതിൽ ഇന​ിയെങ്കിലും സർക്കാറി​ൻെറ ഭാഗത്തുനിന്ന്​ അലംഭാവം ഉണ്ടാകരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.