ആൻറിജൻ ടെസ്​റ്റ്​: കല്ലടിക്കോട്ട്​ രണ്ടുപേർ പോസിറ്റിവ്

കല്ലടിക്കോട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ടുപേർ പോസിറ്റിവ്​. 75 പേർക്കാണ് പരിശോധന നടത്തിയത്. ഇതിൽ ഒരാൾ ടാക്സി ഡ്രൈവറും മറ്റൊരാൾ മലബാർ സിമൻറ് കമ്പനി ജീവനക്കാരനുമാണ്. നിരീക്ഷണത്തിലിരിക്കുന്നവർ, മെഡിക്കൽ ​െറപ്രസ​േൻററ്റിവ് എന്നിവരെയാണ് പരിശോധിച്ചത്. പോസിറ്റിവ് ആയവ​െര മാങ്ങോട് കോവിഡ് സൻെററിലേക്ക് മാറ്റി. സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകിയതായി മെഡിക്കൽ ഓഫിസർ ഡോ. ബോബി മാണി പറഞ്ഞു. സമ്പർക്കം പുലർത്തിയ പ്രദേശത്തെ കടകൾ അടപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.